രക്ഷകന്‍ വരുന്നു, മലയാളി സൂപ്പര്‍ താരം ഐഎസ്എല്ലിലേക്ക്

മലയാളി സൂപ്പര്‍താരം അനസ് എടത്തൊടിക ഐഎസ്എല്ലിലേക്ക് തിരിച്ചെത്താനുളള സാധ്യത തെളിയുന്നു. ലീഗില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന ടീമില്‍ അഴിച്ചുപണിയുടെ ഭാഗമായാണ് അനസിനെ കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാള്‍ പരിഗണിക്കുന്നത്.

അനസിനെ ട്രയലിനയാണ് ഈസ്റ്റ് ബംഗാള്‍ വിൡിച്ചിരിക്കുന്നത്. താരത്തിന്റെ ഫിറ്റ്‌നസില്‍ ക്ലബിന് സംതൃപ്തിയുണ്ടായാല്‍ അനസ് വൈകാതെ ഈസ്റ്റ് ബംഗാള്‍ ജെഴ്‌സി അണിയും.

കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ എടികെയ്ക്കായാണ് അനസ് കളിച്ചത്. ഡല്‍ഹി ഡൈനാമോസ്, ജംഷഡ്പുര്‍ എഫ്.സി, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നിര്‍ക്കായി ഐ.എസ്.എല്ലിലും അനസ് കളിച്ചിട്ടുണ്ട്. ഐലീഗില്‍ മുംബൈ എഫ്.സി, പൂനെ എഫ്.സി, മോഹന്‍ ബഗാന്‍ തുടങ്ങിയവയ്ക്കായാണ് അനസ് കളിച്ചത്.

ഇന്ത്യന്‍ ദേശീയ ടീമിനായി 21 മത്സരങ്ങളിലും അനസ് ബൂട്ടുകെട്ടി. ഒരു തവണ ദേശീയ ടീമില്‍ നിന്നും വിരമിച്ച താരത്തെ കോച്ച് നിര്‍ബന്ധിച്ച് തിരിച്ച് വിളിക്കുകയായിരുന്നു.

ഐഎസ്എല്ലില്‍ ഏറ്റവും മോശം പ്രകടനമാണ് ഈസ്റ്റ് ബംഗാള്‍ കാഴ്ച്ചവെക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ മൂന്നിലും തോറ്റ ടീം പോയന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.

You Might Also Like