ചങ്കാണ് അനസ്, ജഴ്‌സി ലേലത്തിന് പോയത് ഒന്നര ലക്ഷത്തിലധികം രൂപയ്ക്ക്
കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ച ഫുട്‌ബോള്‍താരം അനസ് എടത്തൊടികയുടെ ജഴ്‌സി ഒന്നര ലക്ഷത്തിലേറെ രൂപയ്ക്ക് ലേലത്തില്‍ പോയി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ഡിവൈഎഫ്‌ഐ ഏരിയ കമ്മിറ്റിയാണ് ലേലം സംഘടിപ്പിച്ചത്.
താരം ആദ്യമായി ഇന്ത്യയ്ക്കായി കളിച്ചപ്പോള്‍ ധരിച്ച 22 ാം നമ്പര്‍ ജഴ്‌സിയാണ് ലേലത്തിന് വച്ചത്. കൊണ്ടോട്ടി സ്വദേശികളായ സഹോദരങ്ങള്‍ അഷ്ഫറും സൂഫിയാന്‍ കാരിയുമാണ് ജഴ്‌സി സ്വന്തമാക്കിയത്.
ഓണ്‍ലൈനായി നടന്ന ലേലത്തില്‍ 1,55,555 രൂപയാണ് ഉയര്‍ന്ന തുക വീണത്. ശനിയാഴ്ച താരം തന്നെ ജഴ്‌സി ഇവര്‍ക്ക് കൈമാറും. 2017 മാര്‍ച്ച് 22 നാണ് അനസ് എടത്തൊടിക ആദ്യമായി ഇന്ത്യയ്ക്കായി കളിക്കാന്‍ ഇറങ്ങിയത്.