അനസും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Image 3
FootballISL

ഇന്ത്യന്‍ താരവും മലയാളിയുമായ അനസ് എടത്തൊടികയുമായി ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ച നടത്തുന്നതായി സൂചന. നിലവില്‍ ഈസ്റ്റ് ബംഗളുമായി കരാര്‍ ഒപ്പിട്ട അനസ് ക്ലബ് ഐഎസ്എല്‍ കളിക്കാത്തതാണ് ക്ലബ് മാറ്റത്തെ കുറിച്ച് ആലോചിക്കുന്നത്.

തങ്ങളുടെ മുന്‍ താരം കൂടിയായ അനസുമായി ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം. ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദാണ് അനസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ സീസണില്‍ എടികെ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് അനസ് പ്രതിരോധം കാത്തത്. എന്നാല്‍ പരിക്ക് വലച്ച താരത്തിന് കേവലം അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. എന്നാല്‍ നിലവില്‍ അനസ് പൂര്‍ണ്ണ ഫിറ്റാണ്.

നേരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ച അനസിനെ പുതിയ ക്രെയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് തിരിച്ച് വിളിച്ചിരുന്നു. ഇന്ത്യയ്ക്കായി ഇതിനോടകം 21 മത്സരവും അനസ് കളിച്ചിട്ടുണ്ട്. 2018ലാണ് അനസ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ചത്. പരിക്ക് വലച്ച താരം എട്ട് മത്സരം മാത്രമാണ് അന്ന് ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്.

അനസിനെ കൂടാതെ ഈസ്റ്റ് ബംഗാളില്‍ നിന്ന് ഇറാന്‍ താരം ഒമിത് സിംഗിനേയും ബ്ലാസ്റ്റേഴ്‌സ് സ്വന്തം നിരയിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യന്‍ കോട്ടയിലേക്ക് ഇന്ത്യന്‍ വംശജന്‍ കൂടിയായ ഒമിത് സിംഗിനെ ബ്ലാസ്‌റ്റേഴ്‌സ് പരിഗണിക്കുന്നത്.