ഛേത്രിയെക്കാള്‍ മികച്ചവന്‍ സഹലെന്ന് വികൂന പറഞ്ഞോ? കത്തുന്ന വിവാദം

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ കിബു വികൂന സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിനേയും ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയേയും താരതമ്യപ്പെടുത്തി ചില പ്രസ്ഥാവനകള്‍ നടത്തിയതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ചൂടന്‍ ചര്‍ച്ചാവിഷയം. കിബു സഹലിനെ പുകഴ്ത്തിയതിനെതിരെ ബംഗളൂരു ആരാധകര്‍ രൂക്ഷ പരിഹാസമാണ് ഉയര്‍ത്തുന്നത്.

ഛേത്രിയെ പോലൊരു ഇതിഹാസ താരത്തെ സഹലിനെ പോലുളള പുതുഖ താരവുമായി താരതമ്യം ചെയ്തതാണ് ബംഗളൂരു ആരാധകരെ പ്രകോപിപ്പിച്ചത്. എന്നാല്‍ സഹലിനെ ഛേത്രിയെക്കാള്‍ മികച്ച താരമായി കിബു വിലയിരുത്തിയിട്ടില്ലെന്ന് ഒരു വാദം ചില കോണുകളില്‍ നിന്ന് ഉയരുന്നത്.

ബ്ലാസ്‌റ്റേഴ്‌സ് താരം നോങ്ദാംബ നവോറെംയേയും സഹല്‍ അബ്ദുസമദ് എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി ഉയര്‍ത്താന്‍ കഴിവുള്ളവരാണെന്നും പറഞ്ഞ് കൊണ്ടാണ് കിബു വിക്കൂന ഇക്കാര്യം പറഞ്ഞത്. കിബുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

‘സാങ്കേതികത്തികവുള്ള, ബുദ്ധിശാലിയായ കളിക്കാരനാണു നവോറെം. സഹലിന്റെ കഴിഞ്ഞ വര്‍ഷത്തെ കളികള്‍ കണ്ടിരുന്നു. ഭാവനാശേഷിയുള്ള കളിക്കാരന്‍. നല്ല ലോങ് ബോളുകളും ത്രൂബോളുകളും തൊടുക്കാനുള്ള കഴിവുണ്ട്. സുനില്‍ ഛേത്രിയെക്കാള്‍ മികച്ച കളിക്കാരനാണു സഹല്‍. ഛേത്രി നല്ല കളിക്കാരനാണ്. പക്ഷേ, ഗ്രേറ്റ് എന്നു ഞാന്‍ പറയില്ല’ സ്പാനിഷ് മാധ്യമത്തോടു വിക്കൂന പറഞ്ഞു.

വികൂന ഈ പ്രസ്ഥാവനയ്ക്കുളള ഉത്തരമാകും ഐഎസ്എല്‍ പുതിയ സീസണ്‍. സഹലിന്റെ കാലുകള്‍ നല്‍കുന്ന ഉത്തരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഫുടബോള്‍ ലോകം.

You Might Also Like