ഇന്ത്യയില്‍ നിന്ന് ഇനിയൊരു ഛേത്രി ഉണ്ടാകില്ല, കാരണം വ്യക്തമാക്കി ഇന്ത്യന്‍ കോച്ച്

ഇന്ത്യന്‍ ഫുട്‌ബോളില്‍ സുനില്‍ ഛേത്രിയെ പോലൊരു താരം ഇനിയുണ്ടാകില്ലെന്ന് ഇന്ത്യന്‍ അണ്ടര്‍ 19 ടീം പരിശീലകനും ഇന്ത്യന്‍ ആരോസ് കോച്ചുമായ ഷണ്‍മുഖന്‍ വെങ്കിടേഷ്. അടുത്ത പികെ ബാനര്‍ജിയും ചുനി ഗോസ്വാമിയും ബ്രൂണോ കുട്ടീനോയും ഐഎം വിജയനും ബൈജിംഗ് ബൂട്ടിയയുമൊന്നും ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന് ഇനി പ്രതീക്ഷിക്കേണ്ടെന്നും വെങ്കിടേഷ് പറയുന്നു.

അതിനുളള കാരണവും ഇന്ത്യന്‍ കോച്ച് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഇനിയും അവരെ പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്നും മറ്റ് തരത്തിലുളള താരങ്ങളാകും ഇന്ത്യയില്‍ നിന്നും വരുകയെന്നും വെങ്കിടേഷ് പറയുന്നു. കാരണം ഒരോ കളിക്കാരനും ഒരോ വ്യക്തിത്വമുണ്ടെന്നും അത് മറ്റൊരാളെ പോലെയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഠിനാധ്വാനത്തിലൂടെ മാത്രമാണ് ഓരോ കളിക്കാരനും മറ്റൊരു തരത്തിലുളള താരമായി ഉയരാന്‍ കഴിയൂ എന്നും അതിന് വേണ്ടി കഠിനാധ്വാനവും പരിശ്രമവും ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു. യുവതാരങ്ങളുടെ ശ്രദ്ധതിരിച്ച് വിടുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്നും അതെല്ലാം അതിജയിച്ചാല്‍ മാത്രമാണ് മികച്ച ഫുട്‌ബോള്‍ താരമാകാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ പ്രതിഭാ ദാരിദ്രത്തെ കുറിച്ച് ബംഗളൂരു എഫ്‌സിയുടെ സൂപ്പര്‍ പരിശീലകന്‍ കാര്‍ലെസ് കുദ്‌റത്തും സൂചിപ്പിച്ചിരുന്നു.

‘ഞാന്‍ അവര്‍ ഒരുപാട് അവസരങ്ങള്‍ നല്‍കി. എന്നാലും ഒരു റിസള്‍ട്ടും ഉണ്ടാക്കിയില്ല. ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാക്കിന്റെ സ്ഥാനത്ത് ഞാനായിരിക്കുന്നെങ്കില്‍ ഇക്കാര്യത്തില്‍ ഞാനേറെ ദുഖിച്ചേനെ. എന്തെന്നാല്‍ ഉദനി ഒരു ഗോളാണ് ആകെ നേടിയത്. ആഷിഖ് ആകട്ടെ ഒരു അസിസ്റ്റും. ഇത് ഭയപ്പെടുത്തുന്നതാണ്’ കാര്‍ലെസ് അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

You Might Also Like