വിജയക്കൊടി പാറിക്കാൻ സ്പാനിഷ് കാളക്കൂറ്റന്മാർ ഇന്നിറങ്ങുന്നു, ആദ്യമത്സരം സ്വീഡനെതിരെ

യൂറോ കപ്പിൽ ഗ്രൂപ്പ് ഇയില്‍
ഇന്ന് മൂന്ന് തവണ ചാമ്പ്യന്മാരായ സ്പെയിൻ ഇറങ്ങുന്നുകയാണ്. സ്വീഡനെയാണ് സ്പെയിനിന് നേരിടുന്നത്. സെവിയ്യയിലെ ലാ കാർട്ടുയയിൽ വെച്ച് ഇന്ന് രാത്രി 12:30 നാണ് മത്സരം നടക്കുന്നത്.

ഇത്തവണ അടിമുടി മാറ്റത്തോടെ എത്തുന്ന സ്പെയിനിൽ തിയാഗൊ, കൊകെ, റോഡ്രി എന്നിവര്‍ അടങ്ങുന്ന മധ്യനിരയാണ്‌ ശക്തി പകരുന്നത്. സൂപ്പർതാരപരിവേഷങ്ങൾ കുറഞ്ഞ സ്വീഡനിൽ ഓല്‍സനും ലാര്‍സനും ലിന്‍ഡെലോഫും ആണ് ടീമിനെ നയിക്കുന്ന പ്രധാന താരങ്ങൾ.

സ്പെയിനിൽ കോവിഡ് മൂലം സെർജിയോ ബുസ്കറ്റ്സും ഡിയോഗോ യൊറന്റെയും പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്. യുവന്റസിൽ മികച്ച പ്രകടനം നടത്തിയയുവതാരം കുലുസേവ്സ്കിയും ബോളോഗ്ന താരം മാറ്റിയ സ്വെന്‍ബെര്‍ഗും സ്വീഡൻ നിരയിലും ഇന്ന്‌ കോവിഡ് മൂലം കളത്തിലിറങ്ങിയേക്കില്ല.

ക്യാപ്റ്റൻ ബുസ്കറ്റ്സിന്റെ അഭാവത്തിൽ സ്പെയിനിനെ ഇന്ന് ബാഴ്സലോണ പ്രതിരോധതാരമായ ജോർഡി ആൽബയാണ്‌ നയിക്കുകയെന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായി രണ്ടു സൗഹൃദമത്സരത്തിൽ വിജയിച്ച ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന സ്വീഡൻ സ്പെയിനിനു തലവേദന സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

You Might Also Like