ബഗാനില്‍ റൈഡ് നടത്തി വികൂന, പ്രിയ ശിഷ്യനെ റാഞ്ചുന്നു
മോഹന്‍ ബഗാന്റെ കൗമാര വിസ്മയം എസ്‌കെ സാഹിലിനെ സ്വന്തമാക്കാനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാന്റെ കോച്ചായിരുന്ന കിബു വികൂനയുടെ പ്രിയശിഷ്യനാണ് 20കാരനായ സാഹില്‍. മോഹന്‍ ബഗാന്‍ ഐലീഗ് കിരീടം നേടിയ കഴിഞ്ഞ സീസണില്‍ വികൂനയുടെ കീഴില്‍ സാഹില്‍ ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു.
ഇന്ത്യയിലെ തന്നെ മികച്ച ടാലന്റുകളില്‍ ഒന്നായാണ് സാഹിലിനെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. എന്നാല്‍ മോഹന്‍ ബഗാനുമായി നാലുവര്‍ഷത്തെ കരാറിലാണ് താരമിപ്പോള്‍. അതുകൊണ്ട് തന്നെ സാഹിലിനെ വാങ്ങണം എങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വന്‍ തുക തന്നെ നല്‍കേണ്ടി വരും,
അതെസമയം ഈ സീസണോടെ മോഹന്‍ ബഗാന്‍ എ.ടി.കെയുമായി ലയിക്കുന്നതിനാല്‍ സാഹില്‍ തന്റെ തീരുമാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്ങനെ ടീമുകളുടെ ലയനം സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സാഹിലിന്റെ എടികെയുമായുളള കരാറിന്റെ സാധുത നിലനില്‍ക്കുന്നത്.
ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഹൈദരാബാദ് എഫ്.സി, ഒഡീഷ എഫ്.സി എന്നീ ടീമുകള്‍ സാഹിലിനെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ വികൂനയുടെ പ്രിയ ശിഷ്യനായതിനാല്‍ ബഗാന്‍ വിടുകയാണെങ്കില്‍ സാഹില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനാണ് കൂടുതല്‍ സാധ്യത.
സാഹിലിന്റെ കരിയറിലെ തന്നെ വഴിത്തിരിവാകുന്ന ഇടപെടല്‍ നടത്തിയ പരിശീലകനായി കിബു വികൂന. സഹിലിനെ ആദ്യം സെന്റര്‍ ബാക്കായി കളിപ്പിച്ച വികൂന പിന്നീട് താരത്തെ മിഡ്ഫീല്‍ഡറാക്കി മാറ്റുകയായിരുന്ന. ഇത് വലിയമ മാറ്റമാണ് സാഹിലിന്റെ കരിയറില്‍ ഉണ്ടാക്കിയത്. സാഹില്‍ ബ്ലാസ്റ്റേഴ്‌സിലെത്തുകയാണെങ്കില്‍ സഹല്‍ അബ്ദുല്‍ സമദിന് ലക്ഷണമൊത്തൊരു കൂട്ടാളിയെ ആകും ലഭിക്കുക.