വികൂനയുടെ പ്രിയശിഷ്യന്‍ ബ്ലാസ്റ്റേഴ്‌സിലെത്തില്ലേ? നീക്കം തടയപ്പെടുന്നു

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് കരുതപ്പെടുന്ന കൗമാര വിസ്മയം എസ്‌കെ സാഹിലുമായുളള കരാര്‍ പുതുക്കാനൊരുങ്ങി മോഹന്‍ ബഗാന്‍. ലയനത്തിന് ശേഷം പുതിയ രൂപത്തിലാക്കപ്പെട്ട മോഹന്‍ ബഗാന്‍ നിലനിര്‍ത്തേണ്ട കളിക്കാരുടെ പട്ടികയിലാണ് സാഹിലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഹബാസിന് കീഴില്‍ എടികെ-മോഹന്‍ ബഗാന്‍ സീനിയര്‍ ടീമില്‍ കളിക്കാനാണ് സാഹിലിന് വഴിയൊരുങ്ങുന്നത്.

സാഹിലിനെ കൂടാതെ മോഹന്‍ ബഗാന്‍ അക്കാദമി താരമായ സുബോ ഘോഷുമായും മോഹന്‍ ബഗാന്‍ സീനിയര്‍ ടീമിലേക്ക് കരാര്‍ പുതുക്കും.

കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാന്റെ കോച്ചായിരുന്ന കിബു വികൂനയുടെ പ്രിയശിഷ്യനാണ് 20കാരനായ സാഹില്‍. മോഹന്‍ ബഗാന്‍ ഐലീഗ് കിരീടം നേടിയ കഴിഞ്ഞ സീസണില്‍ വികൂനയുടെ കീഴില്‍ സാഹില്‍ ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു.

ഇന്ത്യയിലെ തന്നെ മികച്ച ടാലന്റുകളില്‍ ഒന്നായാണ് സാഹിലിനെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. എന്നാല്‍ മോഹന്‍ ബഗാനുമായി നാലുവര്‍ഷത്തെ കരാറിലാണ് താരമിപ്പോള്‍. അതുകൊണ്ട് തന്നെ സാഹിലിനെ വാങ്ങണം എങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വന്‍ തുക തന്നെ നല്‍കേണ്ടി വരും.

ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ ഹൈദരാബാദ് എഫ്.സി, ഒഡീഷ എഫ്.സി എന്നീ ടീമുകള്‍ സാഹിലിനെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ വികൂനയുടെ പ്രിയ ശിഷ്യനായതിനാല്‍ ബഗാന്‍ വിടുകയാണെങ്കില്‍ സാഹില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനാണ് കൂടുതല്‍ സാധ്യത.

സാഹിലിന്റെ കരിയറിലെ തന്നെ വഴിത്തിരിവാകുന്ന ഇടപെടല്‍ നടത്തിയ പരിശീലകനായി കിബു വികൂന. സഹിലിനെ ആദ്യം സെന്റര്‍ ബാക്കായി കളിപ്പിച്ച വികൂന പിന്നീട് താരത്തെ മിഡ്ഫീല്‍ഡറാക്കി മാറ്റുകയായിരുന്നു. ഇത് വലിയ വഴിത്തിരിവാണ് സാഹിലിന്റെ കരിയറില്‍ ഉണ്ടാക്കിയത്. സാഹില്‍ ബ്ലാസ്റ്റേഴ്‌സിലെത്തുകയാണെങ്കില്‍ സഹല്‍ അബ്ദുല്‍ സമദിന് ലക്ഷണമൊത്തൊരു കൂട്ടാളിയെ ആകും ലഭിക്കുക.

ബംഗാള്‍ സ്വദേശിയായ സാഹിലന്റെ വരവിനായി ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായിമയും കാത്തിരിക്കുമ്പോളാണ് ഇടീതീ പോലെ പുതിയ വാര്‍ത്തയെത്തുന്നത്.