ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം, എടികെയ്ക്കും ഗോവയ്ക്കും തിരിച്ചടി

ഐഎസ്എല്‍ തുടങ്ങുന്നതിന് മുമ്പായി ടീമുകള്‍ക്ക് തിരിച്ചടിയായി കോവിഡ് മഹാമാരി. ആറ് താരങ്ങള്‍ക്കായി ഇതിനോടകം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസ്എല്ലിനായി ഗോവയിലേക്ക് പറക്കും മുമ്പ് ടീമുകള്‍ താരങ്ങള്‍ക്കായി നടത്തിയ കോവിഡ് ടെസ്റ്റിലാണ് ഇത്രയും താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയി തെളിഞ്ഞിരിക്കുന്നത്.

ഐഎസ്എല്‍ ചാമ്പ്യന്‍മാരാ.യ എടികെ മോഹന്‍ ബഗാന്‍, ലീഗ് ചാമ്പ്യന്‍മാരായ എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി എന്നീ ടീമുകളുടെ താരങ്ങളാണ് കോവിഡ് പോസ്റ്റീവായിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തമായെന്നും ബാക്കി നാല് പേര്‍ വീടുകളില്‍ ഐസുലേഷനിലാണെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.

ഐഎസ്എല്‍ പോളിസി പ്രകാരം കോവിഡ് പോസിറ്റീവായാല്‍ താരം 14 ദിവസം ഐസെലേഷനില്‍ കഴിണം. അതിനിടെ പത്താം ദിവസും 12ാം ദിവസവും 14ാം ദിവസവും വീണ്ടും താരങ്ങളുടെ ശ്രവം പരിശോധിക്കും. അതിനിടെ നെഗറ്റീവായാല്‍ മാത്രമേ താരങ്ങള്‍ക്ക് ഗോവയിലേക്ക് പറക്കാനാകു.

അതെസമയം കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെയെല്ലാം ആദ്യ ഘട്ട കോവിഡ് പരിശോധന പൂര്‍ത്തിയായി. ആര്‍ക്കും കോവിഡ് പോസിറ്റീവ് ഇല്ല എന്ന വാര്‍ത്ത ക്ലബ് അധികൃതര്‍ക്ക് ആശ്വാസമായി. വീടുകളിലാണ് താരങ്ങളുടെ പരിശോധനയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

പ്രീസീസണിനായി ബസ് വഴി താരങ്ങളെ ഗോവയിലെത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് പദ്ധതിയിടുന്നത്. ബസ് വഴി എത്തിക്കാനാകാത്തവരെ വിമാനത്തിലും ഗോവയിലെത്തിക്കും.

You Might Also Like