ചെൽസിക്ക് ചാമ്പ്യൻസ്‌ലീഗ് നേടാനാവും, ലാംപാർഡിനെ സമ്മർദത്തിലാഴ്ത്തി സെവിയ്യ പരിശീലകന്റെ പ്രസ്താവന

ചാമ്പ്യൻസ്‌ലീഗിൽ ഇന്നു കൊമ്പുകോർക്കാനിരിക്കുന്ന ചെൽസിയെ പ്രശംസകൊണ്ടു മൂടിയിരിക്കുകയാണ്  സെവിയ്യ പരിശീലകൻ  ജൂലൻ ലൊപെറ്റെഗി. ഗ്രൂപ്പ്‌  ഇ യിലെ  ആദ്യ ഗ്രൂപ്പ്‌  ഘട്ട മത്സരത്തിൽ  സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ചെൽസിക്കെതിരെ സെവിയ്യ കൊമ്പുകോർക്കുന്നത്. ഇത്തവണത്തെ  ചാമ്പ്യൻസ്‌ലീഗ് നേടാൻ കഴിവുള്ള ടീമാണ് ചെൽസിയുടേതെന്നാണ് സെവില്ല പരിശീലകൻ അഭിപ്രായപ്പെട്ടത്.ഇതോടെ കൂടുതൽ സമ്മർദ്ദവുമായാണ്  ചെൽസി ബോസ്  ഫ്രാങ്ക് ലാംപാർഡ്  തന്റെ  ടീമിനെ  ഒരുക്കുന്നത്.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ബയേണിനോട്‌  ഒന്നിനെതിരെ നാലു ഗോളുകൾക്കാണ്  രണ്ടാം പാദ  മത്സരത്തിൽ അടിയറവു പറയുകയാണുണ്ടായത്. എന്നാൽ സമ്മർ ട്രാൻസ്ഫറിൽ സൂപ്പർതാരങ്ങളെ  സ്വന്തമാക്കി  ചാമ്പ്യൻസ്‌ലീഗിൽ മികച്ച പ്രകടനം നടത്താനുള്ള   ശ്രമമാണ് പിന്നീട് ചെൽസി നടത്തിയത്. ട്രാൻഫറിൽ കൂടുതൽ പണം ചെലവാക്കിയതിന്റെ സമ്മർദത്തിനൊപ്പം   സെവിയ്യ പരിശീലകന്റെ പ്രസ്താവനയും ലാംപാർഡിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

“ഞങ്ങൾ എതിരിടാൻ പോവുന്നത് ചാമ്പ്യൻസ് ലീഗ് തന്നെ നേടാൻ സാധ്യതയുള്ള ഒരു ടീമായ ചെൽസിക്കെതിരെയാണ്. അതിനാൽ ഞങ്ങൾക്ക് നാളത്തെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. അത്രയേ ഇപ്പോൾ ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എനിക്ക് തോന്നുന്നത് ഇതൊരു കഠിനമായ ജോലിയായിരിക്കുമെന്നാണ്. ചാമ്പ്യൻസ്‌ലീഗിലെ എല്ലാ മത്സരങ്ങളും വിഷമം പിടിച്ചതാണ്. പ്രത്യേകിച്ച് ചെൽസിയെ പോലുള്ള ഒര ടീമിനെതിരെയാവുമ്പോൾ.”

“ചെൽസി ഒരു പാട് നല്ല താരങ്ങളെ വാങ്ങിയിട്ടുണ്ട്. അതിനായി കൂടുതൽ പണം ചെലവഴിച്ചിട്ടുണ്ട്. അവരുടേത് ഒരു മികച്ച സ്‌ക്വാഡ് ആണ്. ഒപ്പം ക്ലബ്ബിന്റെ അകവും പുറവും നന്നായി അറിയാവുന്ന ഒരു പരിശീലകനുമുണ്ട്. ചാമ്പ്യൻസ്‌ലീഗിൽ കളിക്കുകയെന്നത് വളരെയധികം വെല്ലുവിളിയറിയ ഒന്ന് തന്നെയാണ്. അതറിഞ്ഞ ഒരു സീസണായിരുന്നു കഴിഞ്ഞു പോയത്. ” ലോപെറ്റെഗി അഭിപ്രായപ്പെട്ടു.

You Might Also Like