ഉജ്വലം, അവിശ്വസനീയം, സ്പെയിനിനൊപ്പം റെക്കോർഡുകൾ ഭേദിച്ച് നായകൻ സെർജിയോ റാമോസ്

ലാലിഗ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പ്രതിരോധതാരമെന്ന റെക്കോർഡിന് പുറമെ മറ്റൊരു റെക്കോർഡിനു കൂടി ഉടമയായിരിക്കുകയാണ് സ്പാനിഷ് നായകൻ സെർജിയോ റാമോസ്. അന്താരാഷ്ട്ര ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചു കൂട്ടിയ പ്രതിരോധതാരമെന്ന റെക്കോർഡാണ് റാമോസിന് സ്വന്തമായത്.

ഇന്നലെ നേഷൻസ് ലീഗിൽ ഉക്രൈനെതിരെ നടന്ന മത്സരത്തിൽ റാമോസ് ഇരട്ടഗോളുകളോടെ മികച്ച പ്രകടനമാണ് റാമോസ് കാഴ്ചവെച്ചത്. ഈ ഇരട്ടഗോൾ നേട്ടത്തോടെ ഇതോടെ സ്പെയിനിന് വേണ്ടി റാമോസ് ഇരുപത്തിമൂന്ന് ഗോളുകൾ നേടികഴിഞ്ഞു. റാമോസ് തകർത്തത് അർജന്റീനയുടെ ഇതിഹാസ പ്രതിരോധതാരം ഡാനിയേൽ പസാറല്ലയുടെ റെക്കോർഡാണ്.

70 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളായിരുന്നു പസാറല്ല അർജന്റീനക്ക് വേണ്ടി നേടിയിരുന്നത്. ഉക്രൈനെതിരെയുള്ള ആദ്യപെനാൽറ്റി ഗോൾ നേടിയതോടെ റാമോസ് ഈ നേട്ടത്തിനൊപ്പമെത്തുകയായിരുന്നു. തുടർന്ന് ഡാനി ഓൾമോയുടെ ക്രോസിൽ ഹെഡർ ഗോൾ കൂടി നേടിയതോടെ ഇരുപത്തിമൂന്ന് ഗോളുകൾ പൂർത്തിയാക്കി കൊണ്ടു അർജന്റൈൻ താരത്തിന്റെ റെക്കോർഡ് തകർക്കുകയായിരുന്നു.

172 മത്സരങ്ങളിൽ നിന്നാണ് റാമോസ്‌ സ്പെയിനിനു വേണ്ടി ഇത്രയും ഗോളുകൾ നേടിയത്. കൂടാതെ രാജ്യത്തിനായി എടുത്ത അവസാന ഏഴു പെനാൽറ്റികളും ലക്ഷ്യത്തിലെത്തിലെത്തിക്കാൻ റാമോസിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ സ്പെയിനിന്റെ എക്കാലത്തെയും ടോപ് സ്കോറെർമാരിൽ എട്ടാം സ്ഥാനത്ത് എത്താൻ റാമോസിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ റയൽ ഇതിഹാസം ആൽഫ്രഡോ ഡി സ്‌റ്റെഫാനോയുടെ 23 ഗോളുകൾക്ക് ഒപ്പമെത്തിനിൽക്കുകയാണ് റാമോസ്. 26 ഗോളുകൾ നേടിയ എമിലിയോ ബുട്രഗിനോയാണ് ഇനി റാമോസിന് മുന്നിലുള്ളത്.

You Might Also Like