സഞ്ജു ആരാണെന്ന് അറിയണമെങ്കില്‍ ഗംഭീറിനോട് ചോദിച്ചാല്‍ മതി, ഇന്ത്യന്‍ താരം പറയുന്നു

Image 3
FootballISL

മലയാളി താരം സഞ്ജു വി സാംസണ്‍ ആരാണെന്ന് അറിയണമെങ്കില്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനോട് ചോദിച്ചാല്‍ മതിയെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് സാധ്യ പ്ലെയിംഗ് ഇലവന്‍ തിരഞ്ഞെടുക്കുന്നതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരം മലയാളി യുവതാരത്തെ കുറിച്ച് ശ്രദ്ധേയമായ പ്രസ്താവന നടത്തിയത്.

സഞ്ജുവിനെ എല്ലായ്പ്പോഴും പിന്തുണച്ചിരുന്ന താരമാണ് ഗൗതം ഗംഭീര്‍. മലയാളി താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടതും ഗംഭീറായിരുന്നു. അതുകൊണ്ടുതന്നെയാണ് ചോപ്ര ഇത്തരത്തില്‍ പറഞ്ഞത്.

സഞ്ജു ടീമിലെത്തിയപ്പോഴെല്ലാം ഗംഭീര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്താറുണ്ട്. അവസാനമായി ടീമിലെത്തിയപ്പോള്‍ പോയി അടിച്ചു തകര്‍ക്ക് എന്നാണ് ഗംഭീര്‍ സഞ്ജുവിനോട് പറഞ്ഞത്. ദ്രാവിഡ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജുവിനെ ഏറ്റവും പിന്തുണയ്ക്കുന്ന താരം കൂടിയാണ് ഗംഭീര്‍.

സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഈ ഐപിഎല്‍ നിര്‍ണായകമാണ്. മികച്ച പ്രകടനം പുറത്തെടുത്താല്‍ ദേശീയ ടീമില്‍ നിന്ന് ഒരിക്കല്‍കൂടി വിളിയെത്തിയേക്കും. പിന്നാലെ ടി20 ലോകകപ്പിനുള്ള ടീമിനും താരം ഇടം നേടിയേക്കാം

രാജസ്ഥാന്‍ റോയല്‍സില്‍ അവിഭാജ്യ ഘടകമാണ് മലയാളി താരം സഞ്ജു സാംസണ്‍. മുന്‍നിരയില്‍ കളിക്കുന്ന താരം മൂന്നാമനായിട്ടാണ് കളിക്കാന്‍ ഇറങ്ങുക. വിക്കറ്റ് കീപ്പറാവുമോ എന്നുള്ള കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്ലറും ടീമിലുള്ളതുകൊണ്ട് അദ്ദേഹത്തിനാണ് സാധ്യത കൂടുതല്‍.