അടുത്ത സീസണിലെ പ്രതിരോധത്തില്‍ തന്റെ കൂട്ടാളിയെ വെളിപ്പെടുത്തി ജിങ്കന്‍, സര്‍പ്രൈസ്!

ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്തേഷ് ജിങ്കന് നിരാശയുടേതായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് ജിങ്കന് സീസണ്‍ നഷ്ടപ്പെട്ടതാണ് കാരണം. ഇതോടെ ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ന്നടിയുകയും ചെയ്തു.

എന്നാല്‍ പുതിയ സീസണില്‍ രണ്ടും കല്‍പിച്ചുളള ഒരുക്കമാണ് കേരളത്തിന്റെ സ്വന്തം ക്ലബ് നടത്തുന്നത്. ഇതിനായി നിരവധി താരങ്ങളെ ടീമിലെത്തിക്കാനും മാനേജുമെന്റ് ശ്രമിക്കുന്നുണ്ട്.

അതിനിടെ അടുത്ത സീസണില്‍ തന്റെ പ്രതിരോധ പങ്കാളി ആരായിരിക്കും എന്ന് വെളിപ്പെടുത്തി സന്ദേഷ് ജിങ്കന്‍ രംഗത്തെത്തി. നിലവിലെ ജംഷഡ്പൂര്‍ എഫ്‌സി താരം തിരി ആയേക്കുമെന്നാണ് ജിങ്കന്‍ നല്‍കുന്ന സൂചന. തിരിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതിനിടെയാണ് ജിങ്കന്റെ വെളിപ്പെടുത്തല്‍. ആനന്ത് ത്യാഗിയുമായുള്ള ഇന്‍സ്റ്റാഗ്രാം ലൈവ് സെഷനില്‍ സംസാരിക്കുകയായിരുന്നു ജിങ്കന്‍.

കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയില്‍ അടുത്ത സീസണില്‍ ആരോടൊപ്പം കളിക്കാനാണ് താല്പര്യം എന്ന് ചോദിച്ചപ്പോള്‍ തിരി എന്നായിരുന്നു ജിങ്കന്റെ മറുപടി. ‘ആദ്യം അടുത്ത കോച്ച് എന്നെ തിരഞ്ഞെടുക്കണം. തിരി ടീമില്‍ ചേരുന്നു എന്ന് തോന്നുന്നു. അത് ഔദ്യോഗികമാണോ, അല്ലയോ എന്ന് എനിക്കറിയില്ല. തിരി വരുകയാണെങ്കില്‍ അദ്ദേഹത്തോടൊപ്പം കളിക്കാന്‍ ഇഷ്ടപ്പെടും.’ ജിങ്കന്‍ പറഞ്ഞു.

‘അവന്‍ എന്റെ ഒരു നല്ല കൂട്ടുകാരനാണ്. ഞങ്ങള്‍ പലപ്പോഴും മത്സരങ്ങള്‍ക്ക് ശേഷം സംസാരിക്കും. ഞങ്ങള്‍ വര്‍ത്തമാനം പറയുകയും, രണ്ട് പേരും പരസ്പരം മത്സരം വിശകലനം ചെയ്യുകയും ചെയ്യും. പക്ഷെ, അടുത്ത കോച്ച് എന്നെ ആദ്യം തിരഞ്ഞെടുക്കണം.’ ഇന്ത്യന്‍ പ്രതിരോധ താരം പറഞ്ഞു.

നേരത്തെ, ഷറ്റോറിയെ മാറ്റി ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ നിയമിച്ചിരുന്നു. മോഹന്‍ ബഗാന്‍ പരിശീലകനായ കിബു വികുനയാണ് പുതിയ പരിശീലകന്‍.

You Might Also Like