സഹലിനെ എന്നെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കാനാകൂ, ഛേത്രി പറയുന്നു
ഇന്ത്യന്‍ യുവതാരം സഹല്‍ അബ്ദുല്‍ സമദിനെ പ്രശംസകൊണ്ട് മൂടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ 15 വര്‍ഷം തികച്ച ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. താനിപ്പോഴും ഫുട്‌ബോള്‍ ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞ ഛേത്രി വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും വെളിപ്പെടുത്തി.
ഞാന്‍ എന്റെ ഫുട്‌ബോള്‍ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്ത കാലത്തൊന്നും ഫുട്‌ബോള്‍ വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. ബംഗളൂരുവില്‍ ഉദാന്തയ്ക്കും ആഷിഖിനും ഒപ്പം സ്പ്രിന്റ് ചെയ്ത് ഒപ്പം എത്താന്‍ എനിക്ക് ആകും’ ഛേത്രി പറഞ്ഞു.
പിന്നീടാണ് സഹലിനെ പേരെടുത്ത് പറഞ്ഞ് ഛേത്രിയുടെ പ്രശംസയെത്തിയത്. ‘സഹല്‍ അബ്ദുല്‍ സമദ് ഇന്ത്യന്‍ ടീമില്‍ തന്നെ മറികടന്ന് ഗോളടിച്ച് കൂട്ടുന്ന കാലം വരെ തനിക്ക് ഇന്ത്യയില്‍ തുടരാന്‍ ആകുമെന്നാണ് പ്രതീക്ഷു. 2026 ലോകകപ്പിന് ഞാന്‍ ഉണ്ടായേക്കില്ല. അന്ന് ഇന്ത്യയുടെ ലോകകപ്പ് മത്സരം സ്റ്റാന്‍ഡില്‍ ഇരുന്ന് കാണാന്‍ ആണ് ആഗ്രഹം. അതുവരെ താന്‍ ഇന്ത്യന്‍ ടീമിലുണ്ടാകും’ സുനില്‍ :േത്രി പറഞ്ഞു.
നിലവില്‍ ഇന്ത്യയ്ക്കായി ഏറ്റവും അധികം ഗോള്‍ നേടിയിട്ടുളള താരമാണ് സുനില്‍ ഛേത്രി. 36കാരനായ താരം വര്‍ഷങ്ങളോളം ഇനിയും ഇന്ത്യയ്്ക്കായി കളിക്കുമെന്നാണ് ഇപ്പോഴും പറയുന്നത്.