കണ്ണുതള്ളുന്ന കോടികള്‍, നസ്രി ബ്ലാസ്‌റ്റേഴ്‌സിലേക്കെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍

Image 3
FootballISL

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അമ്പരപ്പിച്ച് മുന്‍ ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ സമീര്‍ നസ്രി കേരളത്തിലേക്ക് വരുന്നതായി വാര്‍ത്തകള്‍. വിവിധ യൂറോപ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 13 കോടി രൂപയാണത്രെ നസ്രിയ്ക്ക് ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ഉത്തേജ പരിശോധനയില്‍ കുടുങ്ങിയ നസ്രി വിലക്ക് മാറി ഫുട്ബോള്‍ ലോകത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു റൂമറുകള്‍ പ്രചരിക്കുന്നത്. ഇത് യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കളി കാര്യമായോ എന്ന അമ്പരപ്പിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.

ഫ്രാന്‍സിനായി 41 മത്സരങ്ങളോളം കളിച്ചിട്ടുളള താരമാണ് സമീര്‍ നസ്രി. കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍ പോലുളള വലിയ ക്ലബുകളില്‍ വര്‍ഷങ്ങളോളം പന്ത് തട്ടിയിട്ടുണ്ട്.

2018ലാണ് ഉത്തേജ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 18 മാസത്തെ വിലക്ക് ഈ സെന്റര്‍ മിഡ്ഫീല്‍ഡര്‍ക്ക് നേരിടേണ്ടി വന്നത്. 2014ലെ ഫ്രഞ്ച് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ തന്റെ 27മത്തെ വയസ്സില്‍ ദേശീയ ടീമില്‍ നിന്നം വിരമിച്ച താരമാണ് സമീര്‍ നസ്രി

നിലവില്‍ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുത്തിരിക്കുന്ന സെര്‍ബിയയില്‍ നിന്നുളള മുന്‍ നിരക്ലബാണെന്നാണ് സൂചന. റെഡ് സ്റ്റാര്‍ ബല്‍ഗ്രൈഡ് എന്ന ക്ലബിന്റെ ഇന്ത്യയുടെ കടന്നുവരവിന്റെ ഭാഗം കൂടിയായാണ്ണ് ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുത്തിരിക്കുന്നത്. പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.