റൊണാള്‍ഡോയേയും കൃതികേഷിനേയും ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത് പിന്നില്‍ ഈ സൂപ്പര്‍ താരം
ഐഎസ്എല്ലില്‍ അരങ്ങേറി ബ്ലാസ്റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ജസല്‍ കാര്‍നേറോ. സീസണിലെ 18 മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിഞ്ഞ ഈ പ്രതിരോധ താരം 746 പാസുകളും സഹതാരങ്ങള്‍ക്ക് നല്‍കിയിരുന്നു. ഗോവ പ്രോ ലീഗിന്റെ കണ്ടെത്തലായ ഈ 28കാരന്‍ ഇനിയും തന്റെ നാട്ടില്‍ നിന്ന് നിരവധി പ്രതിഭകള്‍ ഐഎസ്എല്‍ കളിയ്ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു.
അവസരത്തിനായി പടപൊരുതുന്ന എന്നെ പോലെയുളള ധാരാണം താരങ്ങള്‍ ഗോവ പ്രോ ലീഗ് കളിയ്ക്കുന്നുണ്ട്. അവരെല്ലാം ഐഎസ്എല്‍ കളിയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ധാരാളം പേര്‍ ഐഎസ്എല്ലിലേക്ക് എത്തി എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്’ ജെസല്‍ ഗോള്‍ ഡോട്ട് കോമിനോട് പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സിലേക്ക് പ്രോ ലീഗ് കളിച്ചിരുന്ന രണ്ട് താരങ്ങളെ എത്തിക്കാനായെന്നും ജെസെല്‍ കൂട്ടിചേര്‍ത്തു. ഡേപ്പോയുടെ മധ്യനിര താരമായിരുന്ന കതികേഷ ഗഡേകറെ ട്രെയല്‍സിനായി ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത് തന്റെ റെക്കമെന്റേഷനോടെയാണെന്ന് ജെസല്‍ പറയുന്നു.
മാത്രമല്ല ബ്ലാസ്റ്റേഴ്‌സ് റിസര്‍വ്വ് ടീമില്‍ ഗോളടിച്ച് കൂട്ടുന്ന യുവതാരം റൊണാള്‍ഡോ ഒലിവെയ്രയേയും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത് തന്റെ അഭിപ്രായം സ്വീകരിച്ചാണെന്നും ജെസല്‍ വെളിപ്പെടുത്തി.
മധ്യനിര താരമായ കൃതികേഷ് ഗഡേകര്‍ ഉടന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തും. 22കാരനായ കൃതികേഷ് ഗോവന്‍ പ്രോ ലീഗില്‍ ഈ സീസണ്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ഡെമ്പോയെ ലീഗില്‍ രണ്ടാമത് എത്തിക്കുന്നതില്‍ പ്രധാന പങ്ക് കൃതികേഷിനുണ്ട്. മുമ്പ് ഗോവന്‍ ക്ലബായ ബര്‍ദേസിലും താരം കളിച്ചിട്ടുണ്ട്. ജെസ്സെലിനൊപ്പം ബര്‍ദേസില്‍ കൃതികേഷ് കളിച്ചിട്ടുണ്ട്.
കേരള ബ്ലാസറ്റേഴ്സ് നിരയിലേക്ക് ഈ വര്‍ഷമെത്തിയ യുവ താരമാണ് റൊണാള്‍ഡോ ഒലിവെയ്ര. ചെറുപ്പത്തില തന്നെ തന്റെ പ്രതിഭ കൊണ്ട് ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധപിടിച്ച് പറ്റിയ ഈ ഗോവന്‍ താരം ബ്ലാസ്റ്റേഴ്സിന്റെ റിസേര്‍വ്വ് ടീമിലാണ് നിലവില്‍ കളിയ്ക്കുന്നത്. ബ്ലാസ്റ്റേഴ്സിലെത്തി അഞ്ച് മത്സരം മാത്രം പിന്നിടുമ്പോഴേക്കും ആറ് ഗോളുകള്‍ ഈ മുന്നേറ്റ നിര താരം നേടിക്കഴിഞ്ഞു. ഭാവി ബ്ലാസ്റ്റേഴ്സ് സീനിയര്‍ ടീമില്‍ മുതല്‍കൂട്ടായി മാറും ഈ 22കാരന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.