നടുക്കടലില്‍ അകപ്പെട്ട ബാഴ്‌സയെ മെസി കൈവിടരുത്, ബ്രസീലിയന്‍ ഇതിഹാസം തുറന്ന് പറയുന്നു

സൂപ്പർ താരം ലയണൽ മെസി ബാഴ്സ വിടുമോ ഇല്ലയോ എന്നത് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഇപ്പോൾ ചർച്ചചെയ്യുന്ന വിഷയമാണ്. ഈ സമയം കൊണ്ടു തന്നെ ഫുട്ബോൾ ലോകത്തെ ഒട്ടേറെ പ്രമുഖർ ഈ വിഷയവുമായി ബന്ധപ്പെട്ട്  തങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ഡി ലിമയും  ഈ വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ്.

ബാഴ്സയിൽ നിന്നും ഈ അവസരത്തിൽ മെസി പോകരുതെന്നാണ്  റൊണാൾഡോയുടെ അഭിപ്രായം. ഇങ്ങനെയൊരു പ്രതിസന്ധിയിൽ മെസി  ബാഴ്‌സയെ കൈവിടാൻ പാടില്ല എന്നാണ് റൊണാൾഡോയുടെ  പക്ഷം. സാന്റാന്റർ സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു ബ്രസീലിയൻ  ഇതിഹാസം. താനായിരുന്നുവെങ്കിൽ മെസിയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“മെസ്സി ക്ലബ് വിടുന്നത് അനവസരത്തിലാണ്. പ്രത്യേകിച്ച് ഈ പ്രതിസന്ധി സമയത്ത് ബാഴ്സ വിടുന്നത് നല്ലതല്ല. ടീമിനു തന്നെ മാതൃകയാണ് മെസ്സി. ഞാനായിരുന്നു ബാഴ്സലോണയെങ്കിൽ അദ്ദേഹത്തെ ഒരിക്കലും ക്ലബ് വിടാൻ അനുവദിക്കില്ല.”

” ക്ലബുമായി വളരെയധികം ആഴത്തിലുള്ളതും കരുത്തേറിയതുമായ ബന്ധമാണ് മെസിക്കുള്ളത്. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ  ക്ലബ്ബിനോടുള്ള ഇഷ്ടത്തിന് ഒരിക്കലും  കുറവുണ്ടാകുമെന്നു തോന്നുന്നില്ല ” റൊണാൾഡോ  ഡി ലിമ അഭിപ്രായപ്പെട്ടു. ബാഴ്സക്ക് വേണ്ടി ഒരു സീസൺ  കളിച്ച താരമാണ് റൊണാൾഡോ. കൂടാതെ ബാഴ്സ ചിരവൈരികളായ റയൽ മാഡ്രിഡിന് വേണ്ടിയും റൊണാൾഡോ പന്തുതട്ടിയിട്ടുണ്ട്.

You Might Also Like