; )
ഫുട്ബോൾ മാത്രമല്ല റൊണാൾഡോക്കു വഴങ്ങുന്ന കായിക ഇനമെന്ന് യുവന്റസ് സഹതാരമായ മിറാലം പ്യാനിച്ച്. ഫുട്ബോളിനു പുറമേ ബാസ്കറ്റ് ബോളിലും റൊണാൾഡോക്ക് കഴിവു തെളിയിക്കാൻ കഴിയുമെന്നും എൻബിഎ താരമായി മാറാൻ അദ്ദേഹത്തിനു കഴിയുമെന്നും പ്യാനിച്ച് പറഞ്ഞു. ബാസ്കറ്റ് ബോൾ ആരാധകനായ പ്യാനിച്ച് അതുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
“ക്രിസ്ത്യാനോക്ക് എൻബിഎ താരമായി മാറാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ ശരീരഘടന അതിനു യോജിക്കുന്നതാണ്. വളരെ ഉയരത്തിൽ ചാടാനും ഓടാനും കൈകൾ അതിനനുസരിച്ച് പ്രവർത്തിപ്പിക്കാനും അദ്ദേഹത്തിനു കഴിയും. അതു കൊണ്ടു തന്നെ ബാസ്കറ്റ്ബോൾ താരത്തിനു വഴങ്ങുന്ന കായികയിനമാണ്.” പ്യാനിച്ച് പറഞ്ഞു.
Pjanic: Cristiano Ronaldo would be a good NBA player https://t.co/IXV6soYoS5
— Danmadami (@danmadami2) August 6, 2020
ഈ സീസണിലും യുവന്റസിന്റെ ടോപ് സ്കോററാവാൻ റൊണാൾഡോക്കു കഴിഞ്ഞിരുന്നു. 31 ഗോളുകളാണ് താരം ലീഗിൽ നേടിയത്. പുതുവർഷം പിറന്നതിനു ശേഷം മികച്ച ഫോമിൽ കളിക്കുന്ന താരം ഇനി ചാമ്പ്യൻസ് ലീഗിൽ ലിയോണിനെ മറികടന്ന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള കുതിപ്പിനൊരുങ്ങുകയാണ്.
അതേ സമയം പ്യാനിച്ച് ഈ സീസണു ശേഷം ബാഴ്സയിലേക്കു ചേക്കേറാൻ ഒരുങ്ങുകയാണ്. ആർതറിനെ നൽകിയാണ് താരത്തെ ബാഴ്സ സ്വന്തമാക്കിയത്. ഇതു വരെയും യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയാത്ത പ്യാനിച്ച് ഇത്തവണ അതു നേടാനുള്ള തയ്യാറെടുപ്പിലാണ്.