ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിന് പുല്ലുവില, രോഹിത്തിനെ അനുസരിച്ച് മധ്വാള്‍

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നിറം മങ്ങിയ ജയം സ്വന്തമാക്കിയിരിക്കുകയാണല്ലോ മുംബൈ ഇന്ത്യന്‍സ്. മത്സരത്തില്‍ 193 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ മുംബൈ തുടക്കത്തില്‍ പഞ്ചാബിനെ 14 റണ്‍സെടുക്കുമ്പോഴേക്കും നാല് വിക്കറ്റ് എറിഞ്ഞിട്ടെങ്കിലും പിന്നീട് മത്സരത്തില്‍ നിന്ന് നാടകീയമായി പിന്നോട്ട് പോകുകയായിരുന്നു. പഞ്ചാബ് യുവതാരങ്ങളായ ശശാങ്കും അശുതോഷും കൂടിയാണ് പഞ്ചാബിന് ജയപ്രതീതി നല്‍കിയത്.

അവസാന ഓവറില്‍ 11 റണ്‍സ് കൂടെ നേടിയാല്‍ പഞ്ചാബിന് വിജയിക്കാന്‍ കഴിയുമായിരുന്നു. നിര്‍ണായക ഓവറില്‍ ആകാശ് മധ്വവാള്‍ ആണ് പന്തെറിയാനെത്തിയത്. മധ്വാവാളിന് എവിടെ പന്തെറിയണമെന്ന് നിര്‍ദ്ദേശങ്ങളുമായി മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ്മയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയുമെത്തി.

എന്നാല്‍ സമ്മര്‍ദ്ദ ഘട്ടത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ നിര്‍ദ്ദേശങ്ങളാണ് മധ്വാള്‍ ശ്രദ്ധിച്ചത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ മുഖത്തേയ്ക്ക് പോലും നോക്കാതെ നില്‍ക്കുന്ന താരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മുംബൈ താരങ്ങള്‍ രോഹിത് ശര്‍മ്മയെ തന്നെയാണ് ഇപ്പോഴും ആശ്രയിക്കുന്നതെന്ന് തെളിക്കുകയാണ് ഈ വീഡയോ.

അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ മുംബൈ വിജയം സ്വന്തമാക്കി. ക?ഗീസോ റബാഡെ റണ്‍ഔട്ടായതോടെയാണ് മുംബൈ ഒമ്പത് റണ്‍സിന്റെ ജയം കൊണ്ട് രക്ഷപ്പെട്ടത്.

You Might Also Like