; )
ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരം നടക്കാനിരിക്കെ റയല്‍ മാഡ്രിഡാണ് ചാമ്പ്യന്‍സ്ലീഗിലെ ഏറ്റവും മികച്ച ടീമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിറ്റിയുടെ മധ്യനിര താരം റോഡ്രി. ഇന്ന് രാത്രി നടക്കാനിരിക്കുന്ന രണ്ടാം പാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ പുറത്താക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് റോഡ്രി ഇങ്ങനെ പ്രാതികരിച്ചത്.
ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി വിജയം നേടിയിരുന്നു. ഗബ്രിയേല്‍ ജീസസിന്റെയും കെവിന്‍ ഡിബ്രൂയ്‌നെയുടെയും ഗോളുകളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ അഭാവത്തില്‍ സിറ്റിക്കാണ് കൂടുതല്‍ വിജയസാധ്യതയെങ്കിലും റയല്‍ മാഡ്രിഡിനെ സൂക്ഷിക്കണമെന്നാണ് റോഡ്രി മുന്നറിയിപ്പ് നല്‍കുന്നത്.

അവർ വെറുമൊരു ടീം മാത്രമല്ല ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ടീമാണെന്നാണ് റോഡ്രി അഭിപ്രായപ്പെട്ടത്. നിങ്ങൾ മൂന്നും നാലും ഗോളുകൾക്ക് മുന്നിലാണെങ്കിലും തങ്ങൾ തിരിച്ചു വരുമെന്ന മനോഭാവമുള്ള ടീമാണെന്നും അതുകൊണ്ട് തന്നെയാണ് അവർ ചാമ്പ്യന്മാരാവുന്നതെന്നും റോഡ്രി കൂട്ടിച്ചേർത്തു.
അവരാണ് കുറേക്കാലമായി ഈ കോംപെറ്റീഷനിൽ മികച്ചു നിൽക്കുന്നതെങ്കിലും ഇപ്പോൾ ചാമ്പ്യൻസ് ലീഗ് കൂടുതൽ മത്സരത്വരയുള്ളതായി മാറിയിട്ടുണ്ടെന്നും റോഡ്രി അഭിപ്രായപ്പെട്ടു. ഇപ്പോൾ ഞങ്ങൾക്ക് മികച്ച ടീമായി മാറിയിട്ടുണ്ടെന്നും ഞങ്ങൾക്കത് കളിക്കളത്തിൽ കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ നല്ല രീതിയിൽ പോവുകയാണെങ്കിൽ ഫലം ഞങ്ങൾക്ക് ഗുണകരമാവുമെന്നും റോഡ്രി കൂഒട്ടിച്ചേർത്തു.