റിക്കി പുജ്‌ജിന്റെ നിശ്ചയദാർഷ്ട്യത്തിനു മുന്നിൽ മുട്ടുകുത്തി കൂമാൻ, ബാഴ്സ സീനിയർ ടീമിൽ ഇനി റിക്കിയും കളിച്ചേക്കും

Image 3
FeaturedFootballLa Liga

ബാഴ്‌സ ആരാധകരുടെയും യുവതാരം റിക്കി പുജ്‌ജിന്റെയും ആഗ്രഹത്തിന് അവസാനം ഫലം കണ്ടിരിക്കുകയാണ്. യുവപ്രതിരോധതാരം റൊണാൾഡ്‌ അറോഹോക്കൊപ്പം ഇത്തവണത്തെ ബാഴ്സ സ്‌ക്വാഡിൽ കൂമാന്റെ പരിഗണയിലില്ലാതിരുന്ന റിക്കി പുജ്ജിനെയും ഉൾപ്പെടുത്തിയിരിക്കുകയാണ്. ട്രാൻസ്ഫർ ജാലകം അടച്ച് പുതിയ താരങ്ങൾ എത്തില്ലെന്നറിഞ്ഞത്തോടെയാണ് അവസാനമായി റിക്കിയെയും കൂമാൻ ആദ്യ ടീമിലേക്ക് ഉൾപ്പെടുത്താൻ തയ്യാറായത്.

കഴിഞ്ഞ സീസണിലെ സ്‌ക്വാഡിന്റെ വലിപ്പം ബാഴ്‌സ കുറക്കുന്നതോടൊപ്പം റിക്കി പുജ്ജിനും കൂടുതൽ അവസരങ്ങൾ ലഭിക്കില്ലെന്നു കൂമൻ താരത്തിനോട് വ്യക്തമാക്കിയിരുന്നു. യുവതാരങ്ങൾ കളിച്ചു മുന്നേറണമെന്നും അതിനാൽ ലോണിൽ പോവുകയാണ് നല്ലതെന്നും കൂമൻ റിക്കി പുജ്ജിന് ഉപദേശം നൽകിയിരുന്നു.

എന്നാൽ താരം ക്ലബ്ബ് വിടാൻ വിസമ്മതം അറിയിക്കുകയും ബാഴ്സയിൽ തന്നെ തുടരണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ബാഴ്സയുടെ സീനിയർ ടീമിൽ വളരെ കുറച്ചു മത്സരങ്ങളെ കളിക്കാനായുള്ളുവെങ്കിലും പ്രതിഭയെ വിളിച്ചോതുന്ന പ്രകടനം കാഴ്ചവെക്കാൻ താരത്തിനു സാധിച്ചിരുന്നു. എന്നാൽ കൂമാന്റെ ഫോർമേഷനിൽ തന്ത്രപരമായി താരത്തെ കളിപ്പിക്കാനിടമില്ലാത്തതിനാലാണ് താഴയനിടയായത്.

ട്രാൻഫർ ജാലകം അടയ്ക്കുന്നതിന് മുൻപും തന്നെ ജീൻ ക്ലെയർ ടോഡിബോ ബെൻഫിക്കയിലേക്ക് രണ്ടു വർഷത്തെ ലോണിലും ഫ്രീ ട്രാൻസ്ഫറിൽ റാഫിഞ്ഞ അൽകന്റാര പിഎസ്‌ജിയിലേക്കും ചേക്കേറിയതോടെ ബാഴ്സയുടെ ട്രാൻസ്ഫറുകൾക്ക് വിരാമമിട്ടിരിക്കുകയാണ്. എന്നാൽ അവസാന സമയത്ത് കൂമാന്റെ ടീമിലേക്ക് റിക്കി പുജ്ജിനെയും പരിഗണിക്കുകയായിരുന്നു.