കൂമാനു എന്നിൽ വിശ്വാസമുണ്ട്, പുറത്തു വരുന്ന എല്ലാ വാർത്തകളും സത്യമല്ലെന്നു വെളിപ്പെടുത്തി റിക്കി പുജ്ജ്‌

ബാഴ്സയിൽ ഏറെ പ്രതീക്ഷയോടെ തുടരുന്ന യുവപ്രതിഭയാണ് റിക്കി പുജ്‌ജ്. പരിശീലകൻ കൂമാന്റെ പദ്ധതികളിൽ താരമില്ലെന്നു മുമ്പേ പുജ്ജിനോട് സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി ഈ സീസണിലേക്കുള്ള ഫസ്റ്റ് ടീമിലേക്ക് അവസാനനിമിഷം താരത്തെ ഉൾപ്പെടുത്തുകയായിരുന്നു.

കൂമാന്റെ ഫോർമേഷനിലും പദ്ധതികൾക്കും താരം അനുയോജ്യനല്ലെന്നു കൂമാൻ നേരത്തെ തന്നെ താരത്തോട് വ്യക്തമാക്കിയിരുന്നു. കൂടാതെ മറ്റു ക്ലബ്ബിലേക്ക് ലോണിൽ പോവുകയാണെങ്കിൽ കൂടുതൽ മിനുട്ടുകൾ ലഭിക്കുമെന്നും അത് വളർച്ചയെ സഹായിക്കുമെന്നും കൂമൻ താരത്തെ ഉപദേശിച്ചിരുന്നു. എന്നാൽ താരത്തിനു അവസരങ്ങൾ കിട്ടുമെന്ന് തന്നെയുള്ള ഉറച്ച വിശ്വാസത്തിലാണുള്ളത്.

“എനിക്ക് കൂടുതൽ മിനുട്ടുകൾ ലഭിക്കും, അങ്ങനെയുള്ള വിശ്വാസമില്ലായിരുന്നെങ്കിൽ ഞാൻ ഞാൻ ഇവിടെ തുടരില്ലായിരുന്നു. എനിക്ക് ബാഴ്സയിൽ വിജയിക്കാനാവണമെന്നാണ് ആഗ്രഹം. എന്റെ സ്ഥാനം കണ്ടെത്തണം. മറിച്ചൊരു പാതയും ഞാൻ കാണുന്നില്ല. ബാഴ്സയിൽ ഞാൻ സന്തുഷ്ടനാണ്, എനിക്കിവിടെ ഒരു കുടുംബമുണ്ട്. തീർച്ചയായും എനിക്കിവിടെ അവസരങ്ങൾ ലഭിക്കുകയും കളിക്കാനാവുകയും ചെയ്യും.”

ചിലസമയങ്ങളിൽ പുറത്തേക്കു ലീക്കാവുന്ന കാര്യങ്ങൾ ഒന്നും സത്യമാവാറില്ല. കൂമാനു എന്നിൽ വിശ്വാസമുണ്ട്. അദ്ദേഹം എന്റെ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരങ്ങൾ നൽകുകയും അതു മൂലം ഇത്രയും മികച്ച ഒരു ക്ലബ്ബിനു വേണ്ടി കളിക്കാനാകുമെന്ന് തെളിയിക്കാനും സാധിക്കും. എന്നോടെന്താണ് പറഞ്ഞതെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയതാണ്. അതായത് എന്നിൽ വിശ്വാസമുണ്ടെന്നും അവസരങ്ങൾ ലഭിക്കുന്നുമെന്നും.” പുജ്‌ജ് വെളിപ്പെടുത്തി.

You Might Also Like