ശുദ്ധികലശം നടത്താനൊരുങ്ങി റയൽ‌! പുറത്തുപോവുന്ന സൂപ്പർ താരങ്ങൾ ഇവർ

കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധിയില്‍ 200 മില്യണിന് മുകളിലാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ഈ സീസണില്‍ മാത്രം വന്ന നഷ്ടം. അതുകൊണ്ട് തന്നെ അടുത്ത സീസണിലേക്ക്സിനദിന്‍ സിദാന്റെ തന്ത്രങ്ങളില്‍ ഉള്‍പ്പെടാത്ത താരങ്ങളെ വിറ്റൊഴിച്ച് നഷ്ടം നികത്താനുള്ള നീക്കമാണ് റയല്‍ മാഡ്രിഡ് നടത്തുന്നത്.

ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടാനിരിക്കുന്ന സൂപ്പര്‍താരങ്ങളിലൊരാളാണ് ജെയിംസ് റോഡ്രിഗ്വസ്. ഒരു വര്‍ഷം കൂടെ താരത്തിനു റയല്‍ മാഡ്രിഡില്‍ കരാറുണ്ടെങ്കിലും സിദാന്റെ കീഴില്‍ താരത്തിന് അവസരം കുറഞ്ഞു വന്നിരിക്കുകയാണ്.നിലവില്‍ റോഡ്രിഗ്വസിനായി ബെനെഫിക്ക, എസി മിലാന്‍, ഇന്റര്‍മിലാന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്തുടങ്ങിയ ക്ലബുകള്‍ ശ്രമിക്കുന്നുണ്ടെന്നാണ്റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ധാരാളം ക്ലബ്ബുകള്‍ താരത്തിന്റെ പിറകിലുണ്ടെങ്കിലും റോഡ്രിഗ്വസ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്ക് ചേക്കേറാനാമ് സാധ്യതയെന്നാണ് അഭ്യൂഹങ്ങള്‍.

റയല്‍ മാഡ്രിഡുമായി അവസരം കിട്ടാത്തതുമായി ബന്ധപ്പെട്ടു അസ്വാരസ്യങ്ങളുള്ളത് കൊണ്ട്ഈ സീസണ്‍ അവസാനത്തോടെ സൂപ്പര്‍താരം ഗാരെത് ബെയ്ലിനെ കൂടെ ട്രാന്‍സ്ഫര്‍ വിപണിയിലുള്‍ക്കൊള്ളിക്കാനാണ് റയല്‍ മാഡ്രിഡ് ശ്രമിക്കുന്നത്. വന്‍തുക സാലറിയായി വാങ്ങുന്ന താരത്തിനെ ഒഴിവാക്കുന്നതിലൂടെ കൊറോണമൂലമുണ്ടായ നഷ്ടം ലഘുകരിക്കാനാണ് ശ്രമം.

എന്നിരുന്നാലും ഒരു സീസണില്‍ 17 മില്യണ്‍ സാലറി വാങ്ങുന്ന ഗാരെത് ബെയ്ല്‍ 2022 വരെ കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്ലബ്ബില്‍ തന്നെ തുടരുമെന്ന് ഏജന്റ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും കുറഞ്ഞ ട്രാന്‍സ്ഫര്‍ തുകയില്‍ താരത്തെ വിറ്റഴിക്കാനാണ് റയലിന്റെ നീക്കം. ജെയിംസിനും ബെയ്ലിനുമൊപ്പം മോശം പ്രകടനം കാഴ്ചവെച്ച സെര്‍ബിയന്‍ താരം ലൂക്ക ജോവിക്കും മരിയാനോ ഡയസും ഈ സീസണ്‍ അവസാനത്തില്‍ ക്ലബ്ബ് വിടുമെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

You Might Also Like