സോഷ്യൽ മീഡിയയിലും റയൽ ഒന്നാമത്, സ്ഥിതിവിവരക്കണക്കുകൾ പറയുന്നു

Image 3
FeaturedFootballLa Liga

ഫുട്ബോൾ ലോകത്തിൽ ഇനി സമൂഹമാധ്യമങ്ങളിലെ രാജാക്കന്മാരും റയൽ മാഡ്രിഡ്‌ തന്നെ. മറ്റേത് ക്ലബ്ബിനേക്കാളും സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ പിന്തുണ ലഭിക്കുന്നത് റയൽ മാഡ്രിഡിനാണെന്ന് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ബ്ലിങ്ക്ഫെയർ അനലിറ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് റയൽ മാഡ്രിഡ്‌ സോഷ്യൽ മീഡിയയിൽ ഒന്നാമതെത്തിയിരിക്കുന്നത്. പ്രമുഖ സോഷ്യൽ മീഡിയ വേദികളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലെ സ്ഥിതിവിവരക്കണക്ക് പ്രകാരമാണ് ഫലം പുറത്തുവിട്ടിരിക്കുന്നത്.

ഈ സീസണിൽ റയൽ പോസ്റ്റ്‌ ചെയ്ത ഓരോ പോസ്റ്റിനും ശരാശരി 38687 സമ്പർക്കങ്ങൾ (ലൈക്ക്, ലവ്, റീട്വീറ്റ് etc..)ലഭിച്ചിട്ടുണ്ട്. അതായത് മറ്റേത് ക്ലബ്ബിനും ഇത്രത്തോളം പിന്തുണ ഓരോ പോസ്റ്റിനും ലഭിച്ചിട്ടില്ല. ജൂലൈ പതിനാറിനാണ് റയൽ ലാലിഗയിൽ കിരീടമണിഞ്ഞത്. അതിനെ സോഷ്യൽ മീഡിയയിൽ ഉടനീളം ആകെ 216 പോസ്റ്റുകൾ ആണ് റയൽ പോസ്റ്റ്‌ ചെയ്തിരുന്നത്. 16 മില്യണിന് മുകളിലാണ് റയൽ മാഡ്രിഡിന് അന്ന് സമ്പർക്കങ്ങൾ ലഭിച്ചത്. അതായത് ഓരോ പോസ്റ്റിനും ശരാശരി 74192 സമ്പർക്കം ലഭിച്ചു.

അതിന് ശേഷമുള്ള ദിവസം റയൽ ഈ റെക്കോർഡ് തന്നെ തകർക്കുകയും ചെയ്തു. ആ ദിവസം ആകെ റയൽ 180 പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിലുടനീളം പോസ്റ്റ്‌ ചെയ്തത്. ആകെ 16.6 മില്യൺ ആരാധകസമ്പർക്കമാണ് അന്ന് റയലിന് ലഭിച്ചത്. അതായത് ശരാശരി ഓരോ പോസ്റ്റിനും 92000 മുകളിൽ സമ്പർക്കം ലഭിച്ചു എന്നർത്ഥം. മറ്റേത് ക്ലബ്ബിനും സോഷ്യൽ മീഡിയയിൽ ഇത്രധികം പിന്തുണ ലഭിച്ചിട്ടില്ല.

ഓഗസ്റ്റ് 1, 2019-നും ജൂലൈ 21, 2020-നും ഇടയിൽ റയൽ മാഡ്രിഡ്‌ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഓരോ പോസ്റ്റിനും ശരാശരി 929169 ആരാധകസമ്പർക്കമാണ് ലഭിച്ചിട്ടുള്ളത്. 91.1 മില്യൺ ഫോളോവേഴ്സ് ആണ് റയലിന് ഇൻസ്റ്റഗ്രാമിലുള്ളത്. ലാലിഗ നേടിയതോടെ അതിശയിപ്പിക്കുന്ന പിന്തുണയാണ് റയലിന് സാമൂഹികമാധ്യമങ്ങൾ വഴി ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.