വരാനെ യുണൈറ്റഡിനു കൈവിടാനൊരുങ്ങി റയൽ മാഡ്രിഡ്‌, സമ്മർ ട്രാൻസ്ഫറിന് ചൂടേറുന്നു

2022ൽ റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന സുപ്രധാന താരങ്ങളിലൊരാളാണ് റാഫേൽ വരാൻ. അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുമെന്നതിനാൽ താരവുമായുള്ള കരാർ പുതുക്കൽ ചർച്ചകളിലാണ് നിലവിൽ റയൽ മാഡ്രിഡ്‌ പ്രസിഡന്റായ ഫ്ലോരെന്റിനോ പെരെസ്. എന്നാൽ റയൽ മാഡ്രിഡ്‌ മുന്നോട്ടു വെച്ച പുതിയ ഓഫറുകൾ വരാൻ ഇതു വരെയും സ്വീകരിച്ചിട്ടില്ലെന്നാണ് അറിയാനാകുന്നത്.

റയൽ മാഡ്രിഡിൽ നിന്നും ഇതുവരെ ലഭിച്ചു കൊണ്ടിരുന്ന വേതനത്തിൽ നിന്നും വളരെ കുറഞ്ഞ വേതനമാണ് പുതിയ ഓഫറിൽ ഉള്ളതെന്നതിനാലാണ് വരാൻ ഇതു വരെയും ഓഫർ സ്വീകരിക്കാൻ വിസമ്മതിക്കുന്നത്. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലുള്ള റയൽ മാഡ്രിഡ്‌ പത്തു ശതമാനം വേതനം വീട്ടിക്കുറച്ച ഓഫറാണ് ക്യാപ്റ്റൻ റാമോസിനും നൽകാനിരിക്കുന്നത്. താരം ഓഫർ സ്വീകരിച്ചിട്ടില്ലെങ്കിൽ താരത്തിനെ കൈവിടാൻ തന്നെയാണ് റയലിന്റെ നീക്കം.

അടുത്ത സീസണിൽ സമ്മർ ട്രാൻസ്ഫറിൽ ഫ്രീയായി ക്ലബ്ബ് വിടുന്നതിനു മുമ്പേ താരത്തെ വിറ്റു കാശാക്കാനുള്ള പദ്ധതിയിലാണ് റയൽ മാഡ്രിഡ്‌. അതിൽ നിന്നു ലഭിക്കുന്ന തുക സൂപ്പർതാരം കിലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്‌ ഉപയോഗിക്കും. 187 മില്യണ് മുകളിലാണ് താരത്തിനു പിഎസ്‌ജി വിലയിട്ടിരിക്കുന്നത്.

വരാനു വേണ്ടി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മുന്നിലുള്ളത്. ഈ അവസരം മുതലെടുക്കാനാണ് റയലിന്റെ തീരുമാനം. 61 മില്യൺ യൂറോയാണ് താരത്തിനു റയൽ മാഡ്രിഡ്‌ ഇട്ടിരിക്കുന്ന മൂല്യം. 2019ൽ തന്നെ താരത്തിനു വേണ്ടി യുണൈറ്റഡ് താരത്തിനായി ശ്രമിച്ചിരുന്നു. നിലവിൽ പ്രതിരോധത്തിൽ ഹാരി മഗ്വയറിനു തുണയയായി വരാനെ സ്വന്തമാക്കി പ്രതിരോധം ശക്തമാക്കാനാണ് യുണൈറ്റഡിന്റെ നീക്കം. ഈ സമ്മറിൽ തന്നെ വരാനെ വിറ്റൊഴിവാക്കാനാണ് റയലിന്റെയും പദ്ധതി.

You Might Also Like