മാഴ്‌സെലോയുടെ ദുർഗതിക്ക് അവസാനമില്ല, പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്‌

റയൽ മാഡ്രിഡിൽ  ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന ബ്രസീലിയൻ സൂപ്പർതാരമാണ് മാഴ്‌സെലോ. റയൽ മാഡ്രിഡിന്റെ കിരീടനേട്ടങ്ങളിൽ വലിയ പങ്കു വഹിച്ച താരത്തിനു നിലവിൽ സിനദിൻ സിദാന്റെ കീഴിൽ അവസരം ലഭിക്കാതെ വിഷമിക്കുന്ന താരം ഫ്രഞ്ച് ലെഫ്റ്റ്ബാക്കായ ഫെർലാൻഡ് മെൻഡിയുടെ പ്രകടനത്തിനു മുന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. അടുത്തിടെ  എൽചെക്കെതിരെ നടന്ന 2020ലെ അവസാനമത്സരത്തിൽ അവസരം ലഭിച്ചിരുന്നുവെങ്കിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

സിദാന്റെ ആദ്യഇലവനിൽ നിന്നും രണ്ടാംതരത്തിലേക്ക് തരംതാഴ്ത്തപ്പെട്ടതിനു ശേഷവും മാഴ്‌സെലോയുടെ ദുർഗതി അവസാനിക്കുന്നില്ല. മാഴ്‌സെലോക്ക് പകരക്കാരനെ റയൽ മാഡ്രിഡ്‌ കണ്ടെത്തിയെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബൺ ലെഫ്റ്റ്ബാക്കായ നൂനോ മെൻഡസിനെയാണ് റയൽ മാഡ്രിഡ്‌ നോട്ടമിട്ടിരിക്കുന്നത്. സ്പോർട്ടിങ്ങിൽ ഈ സീസണിൽ പരിശീലകൻ റൂബൻ അമോരിമിന്റെ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിരസാന്നിധ്യമാണ് ഈ പതിനെട്ടുകാരൻ.

2022 വരെ മാഴ്‌സെലോക്ക് റയലിൽ കരാറുണ്ടെങ്കിലും ഈ സീസൺ റയലിലെ അവസാന സീസൺ ആവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വേഗതയിലും എതിർതാരങ്ങളെ കബളിപ്പിച്ചു മുന്നേറുന്നതിനുമൊപ്പം കഠിനധ്വാനിയായി മികവ് പുലർത്തുന്നത് കൊണ്ടു തന്നെയാണ്‌ മാഴ്‌സെലോക്ക് പകരക്കാരനായി റയലിലേക്ക് താരത്തെ പരിഗണിക്കുന്നത്. ഈ സീസണിൽ 15ൽ പതിമൂന്നു മത്സരങ്ങളും കളിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

വമ്പന്മാർ താരത്തിനു പിന്നിലുണ്ടെന്നു മനസിലാക്കിയതോടെ പുതുവർഷത്തിന് മുൻപ് തന്നെ മെൻഡസുമായുള്ള കരാർ 2025 വരെ പുതുക്കാനും സ്പോർട്ടിങ് ലിസ്ബൺ നിർബന്ധിതരായി. 25 മില്യൺ യൂറോയെന്ന റിലീസ് ക്ലോസ് താരത്തിനു പിന്നാലെ വമ്പന്മാരെ പിന്തുടരാൻ കാരണമാക്കിയിട്ടുമുണ്ട്. റയലിനു മത്സരവുമായി യുവന്റസ്, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ, പിഎസ്‌ജി എന്നീ യൂറോപ്യൻ വമ്പന്മാരും താരത്തിനു പിറകെയുണ്ടെന്നത് താരത്തിന്റെ പ്രതിഭയെ വിളിച്ചോതുന്നുണ്ട്.

You Might Also Like