റയൽ ലാലിഗ കിരീടത്തിനരികെ! വേണ്ടത് വെറും രണ്ടു പോയിന്റു മാത്രം

ലാലിഗ കിരീടത്തിനായുള്ള പോരാട്ടം അതിന്റെ പാരമ്യത്തിൽ നിൽക്കെ ബാഴ്‌സയെക്കാൾ ഒരു പടി മുന്നിലെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌. ഗ്രാനഡയുമായി 2-1നു വിജയിച്ചതോടെ ബാഴ്‌സയുമായുള്ള അകലം നാലു പോയിന്റിലെത്തിക്കാൻ റയലിനു കഴിഞ്ഞു.

ഇതോടെ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ റയൽ മാഡ്രിഡിനു രണ്ടു പോയിന്റ് മാത്രം മതിയാകും കിരീടമെന്ന ലക്ഷ്യത്തിലെത്താൻ. ഇതോടെ വിയ്യാറയലിനെതിരെ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയമെന്ന അവരുടെ സ്വന്തം തട്ടകത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ തോല്പിക്കാനായാൽ ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ലാലിഗ ചാമ്പ്യന്മാരാവാം.

വിയ്യാറൽ ആ മത്സരത്തിൽ ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ ഞായറാഴ്ച്ച നടക്കുന്ന ലെഗാനെസുമായുള്ള മത്സരത്തിൽ വിജയിച്ചാൽ മതിയാകും. ബാഴ്‌സ റയൽ മാഡ്രിഡുമായി പോയിന്റിൽ ഒപ്പമെത്തിയാൽ പോലും കിരീടം റയൽ മാഡ്രിഡിനാണ് ലഭിക്കുക. കാരണം പോയിന്റ് തുല്യമായാൽ ഏൽക്ലാസികോ വിജയങ്ങളാണ് കണക്കിലെടുക്കുക. അതിലും റയൽ മാഡ്രിഡിനാണ് മേൽക്കോയ്മ.

ബാർസലോണക്ക് ഇനി റയൽ മാഡ്രിഡിനെ മറികടക്കണമെങ്കിൽ അത്ഭുതങ്ങൾ നടക്കേണ്ടി വരും. ഇനിയുള്ള ഒസാസുനയും അലാവെസുമായുള്ള രണ്ടു മത്സരങ്ങളും ജയിക്കുകയും റയൽ മാഡ്രിഡ്‌ ഇനിയുള്ള രണ്ടു മത്സരങ്ങൾ തോൽക്കുന്നതിനു കാത്തിരിക്കേണ്ടി വരും. എന്നാൽ ഇവർക്കെതിരെ പോയിന്റ് നഷ്ടപ്പെടുത്തിയാൽ കിരീടം റയൽ മാഡ്രിഡിനു സ്വന്തമാവും.

You Might Also Like