റയല്‍ താരത്തിനായി മത്സരം കടുക്കുന്നു, ബ്ലാസ്‌റ്റേഴ്‌സും ബഗാനും മുഖാമുഖം
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്‍ കിബു വികൂനയുടെ പ്രിയ ശിഷ്യന്‍ ഫ്രാന്‍ ഗോണ്‍സാലെസിനെ റാഞ്ചാന്‍ ബ്ലാസ്‌റ്റേഴ്‌സും എടികെ-ബഗാനും തമ്മില്‍ പോര്. ഐലീഗില്‍ കിരീടം സ്വന്തമാക്കിയതോടെ സ്പാനിഷ് മിഡ് ഫീല്‍ഡറെ നിലനിര്‍ത്താന്‍ മോഹന്‍ ബഗാന്‍ ശ്രമം തുടരുകയാണ്.
അടുത്ത സീസണില്‍ എടികെയ്ക്കൊപ്പം ലയിച്ച് ഐഎസ്എലില്‍ പന്തുതട്ടാനിറങ്ങുന്ന ബഗാന് ഫ്രാന്‍ ഗോണ്‍സാലെസിനെ വിട്ടുകൊടുക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വിക്കൂനയ്ക്കൊപ്പം ചേരാനാണത്രേ താരത്തിന്റെ തീരുമാനം. ഗോണ്‍സാലെസിന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ ചില സൂചനകള്‍ ഇക്കാര്യത്തില്‍ നല്‍കുന്നുമുണ്ട്.
റയല്‍ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന ഫ്രാന്‍ ഗോണ്‍സാലെസ് കഴിവുറ്റ മിഡ് ഫീല്‍ഡറാണ്. 31കാരനായ സ്പാനിഷ് താരം ലാലിഗയില്‍ റയല്‍ സരഗോസ, ഡിപോര്‍ട്ടീവോ ടീമുകളില്‍ കളിച്ചാണ് ഇന്ത്യയിലെത്തിയത്.
ഫ്രാനെ കൂടാതെ മോഹന്‍ ബഗാനിലെ കിബുവിന്റെ ശിഷ്യന്മായ ഹോസെബ ബെയ്റ്റിയ, ബാബ ഡിയവാറ എന്നിവരും ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് സൂചനയുണ്ട്. സ്പാനിഷ് ലാ ലിഗയിലെ സെവിയ്യ, ലെവാന്തെ, ഗെറ്റാഫെ ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള സെനഗല്‍ താരം ഡിയവാറ (32) ഐ ലീഗ് തുടങ്ങിയ ശേഷം പകരക്കാരന്‍ സ്‌ട്രൈക്കറായാണു ബഗാനിലെത്തിയത്.