ലോകത്തെ ഏറ്റവും മൂല്യമേറിയ താരമായി മാർക്കസ് റാഷ്‌ഫോർഡ്, എംബാപ്പെ അഞ്ചാമത്

ലോകത്തെ ഏറ്റവും വിലയേറിയ താരമായി മാറിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർകസ് റാഷ്‌ഫോർഡ്. സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററി നടത്തിയ കണക്കെടുപ്പിലാണ് ഏറ്റവും വിലയേറിയ താരമായി മാർക്കസ് റാഷ്‌ഫോർഡ് മാറിയത്. 150 മില്യൺ പൗണ്ടാണ് റഷ്ഫോർഡിന്റെ വിലയായി കണക്കാക്കിയിരിക്കുന്നത്. റാഷ്ഫോർഡിന്റെ വില സൂപ്പർതാരം കിലിയൻ എംബാപ്പെയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നത്.

സിഐഇഎസിന്റെ സർവ്വേ അടിസ്ഥാനമാക്കിയിരിക്കുന്നത് താരങ്ങളുടെ വയസും അടുത്തിടെയുള്ള പ്രകടനവും ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതിയും താരത്തിന്റെ കരാർ കാലാവധിയുമാണ്. ഒലെയുടെ കീഴിൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന റാഷ്‌ഫോർഡ് 14 ഗോളുകളും 7 അസ്സിസ്റ്റുകളുമായി യുണൈറ്റഡിന്റെ കിരീടസാധ്യത ഉയർത്തിയതാണ് മൂല്യത്തിൽ വൻ കുതിപ്പുണ്ടാക്കിയത്.

അഞ്ചാം സ്ഥാനത്തുള്ള കിലിയൻ എംബാപ്പെയുടെ മൂല്യം 135 മില്യൺ പൗണ്ടാണ്. പിഎസ്‌ജിയുമായി പുതിയ കരാറിലെത്താത്തതാണ് എംബാപ്പെയുടെ മൂല്യം ഇടിയാനുള്ള കാരണം. എംബാപ്പെക്ക് മുകളിലുള്ളത് മറ്റൊരു യുണൈറ്റഡ് താരമായ ബ്രൂണോ ഫെർണാണ്ടസും(135.1 മില്യൺ) ലിവർപൂൾ പ്രതിരോധതാരം ട്രെൻഡ് അലക്സാണ്ടെർ അർനോൾഡും(137മില്യൺ) ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർതാരം എർലിംഗ് ഹാളണ്ടുമാണ്(137.3 മില്യൺ).

സൂപ്പർതാരങ്ങളായ ലയണൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും ആദ്യ നൂറിൽ ഇടം പിടിക്കാനേ സാധിച്ചുള്ളൂ. മെസിയുടെ മൂല്യം 48മില്യൺ പൗണ്ടാണെങ്കിൽ ക്രിസ്ത്യാനോ മെസിക്ക് താഴെ 42 മില്യൺ പൗണ്ടുമാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. ഏറ്റവും മൂല്യമുള്ള ഗോൾകീപ്പറായി കണക്കാക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്സൺ മൊറെയസ് ആണ്. 71.9 മില്യൺ പൗണ്ടാണ് താരത്തിനു നൽകിയിരിക്കുന്ന മൂല്യം.

You Might Also Like