സൂപ്പര്‍ താരം ക്ലബ് വിട്ടു, ബ്ലാസ്റ്റേഴ്‌സിന്റെ ബദ്ധവൈരികള്‍ക്ക് കനത്ത തിരിച്ചടി

ബംഗളൂരു എഫ്‌സിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം റാഫേല്‍ അഗസ്റ്റോ ക്ലബ് വിട്ടു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് .ടീമില്‍ ഒരു വര്‍ഷകരാര്‍ കൂടി നിലനില്‍ക്കെ അഗസ്റ്റോ ക്ലബ് ഉപേക്ഷിച്ചത്. ബംഗളൂരു എഫ്‌സി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ സീസണിലായിരുന്നു റാഫേല്‍ അഗസ്റ്റോ ബംഗളൂരു എഫ്‌സിയുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. ബംഗളൂരുവിനായി ഒന്‍പത് മത്സരങ്ങളും അഗസ്റ്റോ കളിച്ചിരുന്നു.
മുമ്പ് നാലു സീസോണിലോളം ചെന്നൈയിന്‍ എഫ്‌സിയുടെ താരമായിരുന്നു. ചെന്നൈയിന്‍ ഐ എസ് എല്‍ കിരീടം നേടിയ 2017-18 സീസണ്‍ ഫൈനലില്‍ ബംഗളൂരുവിനെതിരെ ഗോള്‍ നേടിയ താരമാണ് റാഫേല്‍ അഗസ്റ്റോ. 2015 മുതല്‍ ഐഎസ്എല്ലില്‍ 71 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം ആറു ഗോളുകളും 7 അസിസ്റ്റും നേടിയിട്ടുണ്ട്.
ചെന്നൈയിന്‍ ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അഗസ്റ്റോ ചെന്നൈയിന്റെ രണ്ട് ലീഗ് കിരീടത്തിലും പ്രധാന പങ്കുവഹിച്ചിരുന്നു. മുമ്പ് പ്രശസ്ത ക്ലബുകളായ ഫ്‌ലുമിനെന്‍സ്, ഡി സി യുണൈറ്റഡ് എന്നിവര്‍ക്ക് ഒക്കെ വേണ്ടി അഗസ്റ്റോ കളിച്ചിട്ടുണ്ട്.