മെസി ബാഴ്‌സ വിടരുത്, കാരണങ്ങള്‍ നിരത്തി അഭ്യര്‍ത്ഥനയുമായി റാമോസ്

സൂപ്പർ താരം ലയണൽ മെസി ബാഴ്സയിൽ തുടരുന്നതാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌ സൂപ്പർ താരവും നായകനുമായ സെർജിയോ റാമോസ്. ഇന്നലെ നടന്ന പ്രെസ്സ് കോൺഫറൻസിൽ ആണ് റാമോസ് മെസിയുടെ കൂടുമാറലിനെ പറ്റി സംസാരിക്കാൻ സമയം കണ്ടെത്തിയത്.

മെസിക്ക് ക്ലബ് വിടാനുള്ള തീരുമാനം കൈക്കൊള്ളാനുള്ള അവകാശം അദ്ദേഹം നേടിയിട്ടുണ്ടെന്നും എന്നാൽ സ്പാനിഷ് ഫുട്ബോളിന്റെയും ബാഴ്സയുടെയും ഞങ്ങളുടെയും നല്ലതിന് വേണ്ടി മെസി ബാഴ്‌സയിൽ തന്നെ തുടരുന്നത് കാണാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും റാമോസ് വെളിപ്പെടുത്തി. റാമോസിന് പുറമെ ടോണി ക്രൂസും മെസിയെക്കുറിച്ചു പ്രതികരിച്ചിരുന്നു.

“മെസിയുടെ വിഷയത്തെ കുറിച്ചുള്ള കാര്യങ്ങൾ ഒരിടത്തേക്ക് മാറ്റിവെക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. കാരണം അത്‌ ഞങ്ങളെ ബാധിക്കുന്ന ഒന്നല്ല. എന്നിരുന്നാലും മെസിയുടെ ഭാവി തീരുമാനിക്കാനുള്ള അവകാശം അദ്ദേഹം നേടിയിട്ടുണ്ട്.” പക്ഷെ അദ്ദേഹം തെറ്റായ സമയത്താണോ ഈ തീരുമാനം എടുക്കുന്നത് എന്ന് എനിക്കറിയില്ല.”

” സ്പാനിഷ് ഫുട്ബോളിനു വേണ്ടിയും ബാഴ്സക്ക് വേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും അദ്ദേഹമിവിടെ തുടരാൻ ഞാൻ ഇഷ്ടപ്പെടുന്നു. എന്തെന്നാൽ മികച്ചതിനെ തോൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മെസി അദ്ദേഹത്തിന്റെ ടീമിനെയും എൽ ക്ലാസിക്കോയെയും കൂടുതൽ മികച്ചതാക്കുന്നു. എന്താണ് സംഭവിക്കുകയെന്നു കാത്തിരുന്നു കാണാം. ഇക്കാര്യം വ്യക്തിപരമായി എന്നെ ബാധിക്കുന്ന ഒന്നല്ല” റാമോസ് വ്യക്തമാക്കി.

You Might Also Like