തെറ്റുതിരുത്തണം, തിരിച്ചുവരണം, മറ്റൊരു ക്ലബിലേക്ക് ചേക്കേറി ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടിപി രഹ്നേഷ് ഇനി ജംഷ്ഡ്പൂരിന് സ്വന്തം. ക്ലബ് ഔദ്യോഗികമായി തന്നെ ഇക്കാര്യം പ്രഖ്യാപിച്ചു. ജംഷെഡ്പൂര്‍ എഫ്‌സിക്കായി രഹനേഷ് മുപ്പത്തിരണ്ടാം നമ്പര്‍ ജേഴ്സി ആകും അണിയുക.

ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റ് നേടിയ ഗോള്‍കീപ്പരില്‍ ഇടം പിടിച്ചിട്ടുള്ള രഹനേഷിന്റെ കരാര്‍ എത്ര വര്‍ഷത്തേക്കാണെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ സീസണിലെ മോശം പ്രകടം മറികടക്കാനുളള പരിശ്രമത്തിലാണ് താരം. നേരത്തെ നോര്‍ത്ത്് ഈസ്റ്റില്‍ നിന്നാണ് രഹ്നേഷ് കേരള ബ്ലാസ്റ്റേഴ്‌ലസില്‍ എത്തിയത്. ബ്ലാസ്റ്റേഴ്സിനായി 13 മത്സരങ്ങളില്‍ ഗോള്‍ വലകാത്ത രഹനേഷിനു രണ്ട് ക്ലീന്‍ ഷീറ്റുകള്‍ മാത്രം നേടാനേ കഴിഞ്ഞിരുന്നുള്ളു. 25 ഗോളുകള്‍ താരം വഴങ്ങുകയും ചെയ്തു. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ നിലനിര്‍ത്താന്‍ താല്പര്യം കാണിച്ചില്ല.

ഇതോടെയാണ് മലയാളി താരം പുതിയ ക്ലബിലേക്ക് ചേക്കേറിയത്. ജംഷഡ്പൂരില്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കുക എന്നതാണ് രഹ്നേഷിന് മുന്നിലുളള ആദ്യ കടമ്പ. രഹ്നേഷിനെ കൂടാതെ മറ്റൊരു ഗോള്‍കീപ്പറായ പവന്‍ കുമാറിനെയും ജംഷെഡ്പൂര്‍ ടീമിലെത്തിച്ചിട്ടുണ്ട്.

നേരത്തെ നോര്‍ത്ത് ഈസ്റ്റിനായി ഐഎസ്എല്ലില്‍ രഹ്നേഷ് ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നല്‍ ആ ഫോം നിലനിര്‍ത്താനാകാതെ പോയതാണ് രഹ്നേഷിന് തിരിച്ചടിയായത്.

You Might Also Like