പൂട്ടിയക്ക് കേരള ബ്ലാസ്റ്റേഴ്‌സ് നല്‍കിയ ഓഫര്‍ ഇങ്ങനെ, കരാര്‍ തുക പുറത്ത്
മിസോറാം താരം പൂട്ടിയ എന്നറിയപ്പെടുന്ന ലാല്‍തങ്ക ഖോള്‍ഹ്രിങിന് ബ്ലാസ്റ്റേഴ്‌സ് നല്‍കിയിരിക്കുന്നത് രണ്ട് വര്‍ഷത്തെ കരാര്‍. 65 ലക്ഷം രൂപയാണ് ഈ രണ്ട വര്‍ഷം സാലറിയായ 22 വയസ് മാത്രമുളള പൂട്ടിയക്ക് ബ്ലാസ്റ്റേഴ്‌സ് നല്‍കുക. ഒരേ സമയം സെന്റര്‍ മിഡ്ഫീല്‍ഡിലും വിങ്സിലും പ്രാഗല്‍ഭ്യം തെളിയിച്ച താരമെന്ന നിലയില്‍ കുറഞ്ഞ കാലത്തിനുളളില്‍ തന്നെ ഫുട്‌ബോള്‍ ലോകത്തിന്റെ മതിപ്പ് പിടിച്ച് പറ്റിയ താരം കൂടിയാണ പൂട്ടിയ.
‘എക്‌സ്ട്രാ ഒഡിനറി ടാലന്റെ’ എന്നാണ് പൂട്ടിയയുടെ കളി കണ്ട മുന്‍ ഇംഗ്ലീഷ് താരവും പ്രശസ്ത കമന്റേറ്ററുമായ പോള്‍ മേസ്ഫീല്‍ഡ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സാഹചര്യത്തോടൊത്തുളള പൊരുത്തപ്പെടലും സ്ഫോടനാല്‍മകമായ വേഗതയും കാരണം പ്യൂട്ടിയ ബ്ലാസ്റ്റേഴ്‌സിന് മുതല്‍ക്കൂട്ടാകും. മിഡ്ഫീല്‍ഡില്‍ വിശ്വസിച്ച് ചുമതല ഏല്‍പ്പിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
From the factory of Indian football to the heart! Welcome home @puitea_7 💛💪#YennumYellow #SwagathamPuitea pic.twitter.com/QkS3dzw7ie
— Kerala Blasters FC (@KeralaBlasters) September 16, 2020
മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്ലഹേം വെങ്ത്ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്‌കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാല്‍തങ്ക അതേ വര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി. 2017-18 ഐ ലീഗ് സീസണില്‍ ഐസ്വാള്‍ എഫ്സിക്ക് വേണ്ടി മല്‍സരിക്കാന്‍ കൈമാറുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി നാല് മല്‍സരങ്ങളിലാണ് കളിച്ചത്.
കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത് മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍ കളിക്കുകയും രണ്ട് അസിസ്റ്റുകള്‍ പുറത്തെടുക്കകയും ചെയ്ത അദ്ദേഹത്തിന്റെ വൈവിധ്യപൂര്‍ണമായ കഴിവുകള്‍ കളിക്കളത്തില്‍ പ്രകടമായിരുന്നു.