അറ്റലാന്റയെ പേടിക്കണം, മുന്നറിയിപ്പുനൽകി പിഎസ്‌ജി പരിശീലകൻ.

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ്‌ലീഗിൽ ക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ  പിടിച്ചുകെട്ടാൻ പിഎസ്ജി ബുദ്ധിമുട്ടുമെന്ന് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്  പരിശീലകൻ തോമസ് ടൂക്കൽ. ഇന്നലെ ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അറ്റലാന്റക്കെതിരെ  ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നൽകിയത്.

വളരെ ഒറ്റപ്പെട്ട ശൈലിയാണ് അറ്റലാന്റയുടേത് എന്നും അവരുടെ പത്താം നമ്പർ ആയ പപ്പു ഗോമസ് മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നും അദ്ദേഹം പ്രശംസിച്ചു. അറ്റലാന്റക്കെതിരെ ഗോൾ വഴങ്ങാതിരിക്കൽ ബുദ്ധിമുട്ടാണെന്നും തങ്ങൾ ഡിഫൻസിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

“അറ്റലാന്റക്കെതിരെ പ്രതിരോധം  ശക്തമായിരിക്കുക എന്നുള്ളത് വലിയ പ്രാധാന്യമുള്ള കാര്യമാണ്. അവർക്കൊരു ഏകീകൃതമായ, അതുല്യമായ ശൈലിയാണുള്ളത്. എല്ലാ സമയത്തും സമ്മർദ്ദം ചെലുത്തി കളിക്കുകയാണ് അവർ ചെയ്യാറുള്ളത്. അവരുടെ പത്താം നമ്പർ ഗോമസ് എപ്പോഴും മികച്ചരീതിയിൽ കളിക്കുന്ന താരമാണ്.  വളരെ ഇടുങ്ങിയ സ്ഥലങ്ങളിലൂടെയും  അദ്ദേഹത്തിനു സഹതാരങ്ങൾക്കു പന്തെത്തിക്കാൻ സാധിക്കുന്നു. അവർ ഇരുവിങ്ങുകളിലൂടെയും ആക്രമിക്കും, ക്രോസുകൾ നൽകും, ദൂരെ നിന്നും പോസ്റ്റിലേക്ക് ലക്ഷ്യം വെക്കും.”

“ഇതിനെല്ലാം അർത്ഥം ഞങ്ങൾ ഡിഫൻസിൽ ഞങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ഗോൾ വഴങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമാണ്. അറ്റലാന്റക്കെതിരെ ക്ലീൻ ഷീറ്റ് നേടൽ ബുദ്ദിമുട്ട് ആണ് എന്നറിയാം. പക്ഷെ ഞങ്ങൾ അതിന് ശ്രമിക്കും. കെയ്‌ലർ നവാസ് വളരെ നിർണായകമായ ഘടകമാണ് ഇത്തരം മത്സരങ്ങൾ കളിച്ച് അദ്ദേഹത്തിന് പരിചയമുണ്ട്. വളരെയധികം ശാന്തമായി കളിക്കുന്ന താരം ഡിഫൻഡർമാരോട് സംസാരിച്ചു  സമ്മർദ്ദങ്ങൾക്ക് വിധേയരാക്കാതെ ശാന്തമായി നിലനിർത്തുന്നു.” ടൂക്കൽ പറഞ്ഞു.