ഒടുവില്‍ ആ ഇന്ത്യന്‍ താരത്തിനും കോവിഡ്, ഞെട്ടല്‍

ഐപിഎല്ലില്‍ കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസറും ഇന്ത്യന്‍ താരവുമായ പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നാലാമത്തെ കളിക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിനുമുളള ടീമില്‍ സ്റ്റാന്‍ബൈ ആയി ഉള്‍പ്പെട്ട താരമാണ് പ്രസിദ്ധ് കൃഷ്ണ.

നേരത്തെ മലയാളി താരം സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി, ടിം സീഫെര്‍ട് എന്നി കൊല്‍ക്കത്തന്‍ താരങ്ങളും കോവിഡ് പോസിറ്റീവായിരുന്നു. ബയോ ബബിളിനുള്ളിലും കോവിഡ് വ്യാപിച്ചതോടെ ഈ സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ പാതി വഴിയില്‍ നിര്‍ത്തിയിരുന്നു. പിന്നാലെയാണ് പ്രസിദ്ധിനും രോഗ ബാധ കണ്ടെത്തിയത്.

ഐപിഎല്‍ നിര്‍ത്തി വച്ചതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് 25കാരനായ താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായത്. താരം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

സീസണില്‍ ടീമിനായി മികച്ച പ്രകടനമാണ് പ്രസിദ്ധ് നടത്തിയത്. ആറ് കളികളില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഐപിഎല്‍ പോരാട്ടത്തിനിടെ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കൊല്‍ക്കത്ത ടീമിലായിരുന്നു. സന്ദീപിനും വരുണിനുമായിരുന്നു രോഗം കണ്ടെത്തിയത്. പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധമാന്‍ സാഹ, ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്ര, ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകരായ എല്‍ ബാലാജി, മൈക്ക് ഹസി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

You Might Also Like