ബാഴ്‌സയിലേക്ക് പോവുന്നതിനെ ക്രിസ്ത്യാനോ പിന്തുണച്ചു, വെളിപ്പെടുത്തലുമായി മിരാലം പ്യാനിച്ച്

ബാഴ്സലോണയിലേക്കു താൻ ചേക്കേറുമെന്നറിഞ്ഞപ്പോൾ അതിൽ നിന്നും പിന്തിരിപ്പിക്കാൻ റൊണാൾഡോ യാതൊരു വിധ ശ്രമവും നടത്തിയില്ലെന്നും മറിച്ച് തനിക്ക് പിന്തുണയറിയിക്കുകയാണു ചെയ്തതെന്നും മുൻ യുവന്റസ് താരം മിറാലം പ്യാനിച്ച്. ബാഴ്സലോണയുടെ കടുത്ത എതിരാളികളായ റയൽ മാഡ്രിഡിനു വേണ്ടി ഒൻപതു വർഷം കളിച്ചിട്ടും താൻ ട്രാൻസ്ഫറിനെക്കുറിച്ച് നിർദ്ദേശങ്ങൾ ചോദിച്ചപ്പോൾ റൊണാൾഡോ മികച്ച അഭിപ്രായമാണ് സ്പെയിനെക്കുറിച്ചും ബാഴ്സലോണയെക്കുറിച്ചും സൂചിപ്പിച്ചതെന്നും പ്യാനിച്ച് വെളിപ്പെടുത്തി.

“ട്രാൻസ്ഫർ ഉറപ്പിച്ചപ്പോൾ എന്നെയോർത്ത് വളരെ സന്തോഷമുണ്ടെന്നും സ്പെയിനിലെ മത്സരങ്ങൾ മികച്ചവയായതിനാൽ തനിക്ക് സന്തോഷമേകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ യുവന്റസ് വിടുന്നതിൽ ക്രിസ്ത്യാനോക്കു നിരാശയുണ്ടായിരുന്നു. എന്നാൽ ബാഴ്സലോണയെപ്പോലൊരു മികച്ച ക്ലബിൽ നിന്ന് ഒരുപാട് സന്തോഷവും വിനോദവും അനുഭവിക്കാനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.”

“റൊണാൾഡോ യുവന്റസിനോടൊപ്പം മികച്ച പ്രൊഫഷണലായിരുന്നു. മറ്റുള്ളവർക്ക് മാതൃകയാക്കാൻ നിരവധി കാര്യങ്ങൾ ചെയ്യുന്ന അദ്ദേഹം ഡ്രസിംഗ് റൂമിൽ അവിഭാജ്യ ഘടകമായിരുന്നു.” സ്പാനിഷ് മാധ്യമമമായ മുണ്ടോ ഡിപോർടീവോയോടു സംസാരിക്കുകയായിരുന്നു പ്യാനിച്ച്.

യുവന്റസിനൊപ്പം നാലു ലാലിഗ കിരീടങ്ങൾ നേടിയ ബോസ്നിയൻ താരം ആർതറിനു പകരക്കാരനായാണ് ബാഴ്സയിലെത്തുന്നത്. കൊവിഡ് രോഗത്തിൽ നിന്നും മുക്തനായ താരം ലാലിഗയിൽ വിയ്യറയലിനെതിരെയുള്ള ആദ്യമത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ ദേശീയ ടീം സഹതാരങ്ങളെന്നപോലല്ലാതെ മെസിക്കും റൊണാൾഡോക്കുമൊപ്പം കളിച്ച ചുരുക്കം താരങ്ങളിലൊരാളായി മറന്നോറുങ്ങുകയാണ് പ്യാനിച്ച്.

You Might Also Like