ഐഎസ്എല്ലിലേക്ക് രണ്ട് വമ്പന്‍ ക്ലബുകള്‍ കൂടി, ഇനി പോരാട്ടം വേറെ ലെവല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകാന്‍ ഒരുങ്ങി രണ്ട് ഐലീഗ് ക്ലബുകള്‍ കൂടി. കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളും പഞ്ചാബ് എഫ്‌സിയും ആണ് ഐലീഗ് ഉപേക്ഷിച്ച് അടുത്ത സീസണില്‍ ഐഎസ്എല്ലിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്.

ഇതിനായി ഈസ്റ്റ് ബംഗാള്‍ അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞു. പഞ്ചാബ് എഫ്‌സി ഉടന്‍ അപേക്ഷ സമര്‍പ്പിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

അടുത്ത ഐ എസ് എല്‍ സീസണില്‍ ലീഗില്‍ 12 ക്ലബുകള്‍ ഉണ്ടാകും എന്ന് നേരത്തെ തന്നെ എ ഐ എഫ് എഫ് അറിയിച്ചിരുന്നു. ഇപ്പോള്‍ ഉള്ള സൂചനകള്‍ അനുസരിച്ച് പഞ്ചാബ് എഫ് സിയും ഈസ്റ്റ് ബഗാളും ആയിരിക്കും ഐ എസ് എല്ലിലെ പുതിയ രണ്ടു ടീമുകള്‍.

ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിരവധി താരങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തി ഈസ്റ്റ് ബംഗാള്‍ ടീമിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതോടെ ഉടന്‍ തന്നെ പുതിയ സ്‌പോണ്‍സര്‍മാരെയും ഈസ്റ്റ് ബംഗാളിന് ലഭിച്ചേക്കും.

നേരത്തെ ഈസ്റ്റ് ബംഗാളിന്റെ ബദ്ധവൈരികളായ മോഹന്‍ ബഗാനും ഐസ്എല്ലിന്റെ ഭാഗമായിരുന്നു. എടികെയ്‌ക്കൊപ്പം ലയിച്ചാണ് മോഹന്‍ ബഗാന്‍ ഐഎസ്എല്ലിന്റെ ഭാഗമാകുക.

You Might Also Like