പ്രീമിയർലീഗിൽ നിന്നും പുറത്ത്, ദുഃഖം താങ്ങാനാവാതെ ആഴ്‌സണൽ ആരാധകർക്ക് സന്ദേശവുമായി ഓസിൽ

ആഴ്‌സണലിന്റെ നീണ്ട അവഗണനക്കെതിരെ ഒടുവിൽ തന്റെ മനസുതുറന്നിരിക്കുകയാണ് മെസ്യൂട് ഓസിൽ. യൂറോപ്പക്കൊപ്പം പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും ആഴ്‌സണൽ ഓസിലിനെ പുറത്താക്കിയതോടെ കൂടുതൽ നിരാശനായിരിക്കുകയാണ് ഓസിൽ. ആഴ്‌സണലിനു താൻ നൽകിയ ആത്മാർഥത ഒട്ടും തിരിച്ചു കാണിക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഓസിലിന്റെ ആരോപണം. ഇതിനെതിരെ ആഴ്‌സണൽ ഫാൻസിനു വികാരഭരിതമായ സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസിൽ.

സമൂഹമാധ്യമങ്ങൾ വഴിയാണ് താരം തന്റെ വിഷമാവസ്ഥ ഫുട്ബോൾ ലോകത്തെ അറിയിച്ചത്. കോറോണ ലോക്ഡൗണിനു ശേഷം പ്രീമിയർ ലീഗ് പുനരാരംഭിച്ചതിന് ശേഷം ആഴ്സണലിന്‌ വേണ്ടി ഒരു മത്സരത്തിൽ പോലും കളിക്കാൻ ഓസിലിനു സാധിച്ചിട്ടില്ല. പ്രീമിയർ ലീഗിൽ നിന്നും പുറത്താക്കിയതോടെ ഓസിലിന്റെ ആഴ്‌സണൽ കരിയറിനു ദാരുണാന്ത്യമായിരിക്കുകയാണ്.

“എഴുതാൻ വളരെയധികം ബുദ്ദിമുട്ടുണ്ടാക്കിയ ഒരു സന്ദേശമാണ് എനിക്ക് ആഴ്‌സണൽ ഫാൻസിനോട് വെളിപ്പെടുത്താനുള്ളത്. കുറേ വർഷങ്ങളായി ഞാൻ ആഴ്‌സണലിനു വേണ്ടി കളിക്കുന്നു. പ്രീമിയർ ലീഗിൽ കളിക്കാനായി ആഴ്‌സണൽ എന്നെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാര്യം എന്നെ ആഴത്തിൽ നിരാശനാക്കിയിരിക്കുകയാണ്.”

“2018ൽ എന്റെ പുതിയ കരാറിൽ ഒപ്പിടുന്നതിനൊപ്പം എന്റെ ആത്മാർത്ഥതയും കൂറും എന്റെ ഇഷ്ട ക്ലബ്ബായ ആഴ്‌സണലിനു നൽകാൻ എപ്പോഴും പ്രതിജ്ഞബദ്ധനായായിരുന്നു. അത് തിരിച്ചു ലഭിക്കുന്നില്ലെന്നു മനസിലാക്കുന്നത് എന്നെ വളരെയധികം വിഷമത്തിലാക്കുന്നുണ്ട്. ആത്മാർഥത ഇക്കാലത്തു കാണാൻ വലിയ ബുദ്ദിമുട്ടാണെന്നാണ് ഇപ്പോഴെനിക്ക് മനസിലായ ഒരുകാര്യം. ഓരോ ആഴ്ചയിലും ഞാൻ പോസിറ്റീവ് ആയിരിക്കാൻ ശ്രമിച്ചിരുന്നു. അധികം വൈകാതെ ആഴ്‌സണൽ തന്നെ സ്‌ക്വാഡിൽ എന്നെ ഉൾപ്പെടുത്തുമെന്ന്. അതിനാലാണ് ഇതു വരെ ഞാൻ ഒന്നും മിണ്ടാതിരുന്നത്. ” ഓസിൽ സോഷ്യൽ മീഡിയ സന്ദേശത്തിലൂടെ പറഞ്ഞു.

You Might Also Like