കളിക്കാനുള്ള മോഹങ്ങൾക്ക് തിരിച്ചടി,യൂറോപ്പ ലീഗിലേക്കുള്ള ആഴ്‌സണൽ സ്‌ക്വാഡിൽ നിന്നും ഓസിൽ പുറത്ത്

Image 3
EPLFeaturedFootball

യൂറോപ്പ ലീഗ് ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾക്കായുള്ള സ്‌ക്വാഡിൽ നിന്നും മെസുട് ഓസിലിനെയും സോക്രട്ടിസ് പപ്പസ്റ്റതോപൗലോസിനേയും ഒഴിവാക്കിയിരിക്കുകയാണ് ആഴ്‌സണൽ. ഇതോടെ ആഴ്സണലിൽ ഈ സീസണിലും കളിക്കാനുള്ള ഓസിലിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

ആഴ്ചയിൽ 350000 യൂറോ വേതനമുള്ള താരത്തെ ഈ ട്രാൻസ്ഫറിൽ ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഓസിൽ കരാർ തീരുന്നതുവരെ ആഴ്സണലിൽ തന്നെ തുടരാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനത്തിന് ശേഷം മാർച്ച്‌ 7നു ശേഷം ഓസിലിനു ആഴ്‌സണൽ ജേഴ്സിയിൽ കളിക്കാനായിട്ടില്ല.

എന്നാൽ ഇക്കാര്യത്താൽ തന്നെയാണ് ഓസിലിനെ യൂറോപ്പ ലീഗ്‌ സ്‌ക്വാഡിൽ നിന്നും ആഴ്‌സണൽ പുറത്താക്കിയിരിക്കുന്നത്. നോകൗട്ട് മത്സരങ്ങൾ വരെയുള്ള സ്‌ക്വാഡിൽ നിന്നാണ് ഓസിൽ പുറത്തായിരിക്കുന്നത്. ഇതോടെ ഓസിൽ ആഴ്സണലിന്‌ പുറത്തേക്കെന്ന അഭ്യൂഹങ്ങൾക്ക് ശക്തികൂടുകയാണ്.

ഒക്ടോബർ 20 വരെ ഇംഗ്ലണ്ടിലെ താഴെക്കിടയിലുള്ള ലീഗുകളിൽ നിന്നും പ്രീമിയർലീഗ് ക്ലബ്ബുകൾക്ക് അവസരമുള്ളതിനാൽ പ്രീമിയർ ലീഗ്‌ സ്‌ക്വാഡ് ഇതുവരെ ആഴ്‌സണൽ സ്ഥിരീകരിച്ചിട്ടില്ല. അർട്ടെറ്റയുടെ പദ്ധതിയിൽ ഓസിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ പ്രീമിയർ ലീഗിലും താരത്തിനു കളിക്കാൻ അവസരങ്ങളുണ്ടാവില്ലെന്നുറപ്പായിരിക്കുകയാണ്.