എ ലീഗില്‍ നിന്ന് ഒഴുക്ക് തുടരുന്നു, ഐഎസ്എല്‍ കളിക്കാന്‍ യുവ സൂപ്പര്‍ താരവും

Image 3
FootballISL

ഓസ്‌ട്രേലിയന്‍ എ ലീഗില്‍ നിന്ന് മറ്റൊരു താരം കൂടി ഐഎസ്എള്‍ ക്ലബായി ഒപ്പിട്ടു. ഓസ്‌ട്രേലിയന്‍ സെന്റര്‍ ബാക്ക് ജേക്കബ് ട്രാറ്റിന് ആണ് ഐഎസ്എല്‍ ക്ലബായ ഒഡീഷ എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടത്. ഒരു വര്‍ഷത്തേക്കാണ് ജേക്കബ് ട്രാറ്റിന്‍ ഒഡീഷയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

സെന്റര്‍ ബാക്കായും, റൈറ്റ് ബാക്കായും ഒരു പോലെ കളിക്കാന്‍ കഴിവുള്ള താരമാണ് ട്രാറ്റിന്‍. ഇരുപത്തിയാറ് വയസ് മാത്രമുളള താരം. എ -ലീഗ് ക്ലബ്ബായ പെര്‍ത് ഗ്ലോറിക്കു വേണ്ടിയാണ് അവസാനമായി ബൂട്ട് അണിഞ്ഞത്.

പെര്‍ത് ഗ്ലോറിക്ക് മുന്‍പ് വെല്ലിങ് ടണ്‍ ഫിയോണിക്‌സ്, സിഡ്നി എഫ്‌സി,സിഡ്നി യുണൈറ്റഡ് തുടങ്ങിയ നിരവധി ഓസ്‌ട്രേലിയന്‍ ക്ലബ്ബുകള്‍ക്കായും താരം കളിച്ചിരുന്നു. എ ലീഗില്‍ വിവിധ ടീമുകള്‍ക്കു വേണ്ടി നാല്പതോളം മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം മൂന്നു ഗോളുകളും സ്വന്തമാക്കിട്ടുണ്ട്.

ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായി നിരവധി ഓസീസ് താരങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ ബ്രാഡ് ഇന്‍മാനെ എടികെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയിരുന്നു. ഒരു വര്‍ഷത്തേക്കാണ് എടികെ ഓസ്ട്രേലിയന്‍ സൂപ്പര്‍ മിഡ്ഫീല്‍ഡറെ ടീമിലെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ജോയല്‍ ചിയാനീസ് ഹൈദരാബാദ് എഫ്സിയും സ്വന്തമാക്കിയിരുന്നു. നേരത്തെ ഓസ്ട്രേലിയ എ ലീഗില്‍ കളിക്കുന്ന സൂപ്പര്‍ താരം ആദം ലെ ഫ്രോണ്‍ഡ്രയെ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്സിയും ടീമിലെത്തിച്ചിരുന്നു.