ഒഡീഷ എഫ്‌സിയിലേക്ക് താരങ്ങളുടെ ഒഴുക്ക്, ബ്ലാസ്‌റ്റേഴ്‌സ് താരത്തേയും റാഞ്ചി

Image 3
FootballISL

ഐഎസ്എല്ലില്‍ മറ്റ് ടീമുകളില്‍ നിന്ന് വിഭവന്നമായി നിരവധി ഇന്ത്യന്‍ താരങ്ങളെ തുടരെ തുടരെ ടീമിലെത്തിച്ച് ഒഡീഷ എഫ്‌സി. മണിക്കൂറുകള്‍ക്കകം രണ്ട് യുവതാരങ്ങളെയാണ് ഒഡീഷ ഇന്ന് സ്വന്തമാക്കിയത്. യുവവിങ്ങര്‍മാരായ ബോഡോയും പ്രേംജിത് സിങ്ങുമാണ് ഒഡീഷ നിരത്തിലേക്ക് എത്തിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിലും ഗോകുലം എഫ്സിയിലും കളിച്ചിട്ടുളള താരമാണ് ഇരുപതുകാരന്‍ ബോഡോ. എന്നാല്‍ രണ്ട് ക്ലബുകളിലും കാര്യമായി അവസരം ലഭിച്ചിരുന്നില്ല. രണ്ടു വര്‍ഷത്തെ കരാറിലാണ് ഒഡീഷയുമായി ഒപ്പിട്ടത്.

ചെന്നൈയിന്‍ എഫ്‌സി, മിനേര്‍വ പഞ്ചാബ്, ബംഗളൂരു യുണൈറ്റഡ് എന്നീ ക്ലബുകളിലും കളിച്ചിട്ടുണ്ട്. മിനേര്‍വയില്‍ കളിച്ച സീസണില്‍ മുംബൈ എഫ് സിക്കെതിരെ ബോഡോ നേടിയ ഗോള്‍ ഐലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററാക്കി അന്ന് ബോഡോയെ മാറ്റിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗവുമായിട്ടുണ്ട് ബോഡോ.

ഐ ലീഗ് ക്ലബായ ട്രാവുവില്‍ നിന്നെത്തിയ പതിനെട്ടുകാരന്‍ പ്രേംജിത് നാലു വര്‍ഷകരാറിലാണ് ഭുവനേശ്വറില്‍ എത്തുന്നത്.