കുന്നുകുലുങ്ങിയാലും നോര്‍ത്ത് ഈസ്റ്റ് കുലുങ്ങില്ല, തുറന്ന് പറഞ്ഞ് ഖാലിദ് ജമീല്‍

മറ്റ് ഐഎസ്എല്‍ ടീമുകളെ പോലെ വിദേശ താരങ്ങളുടെ പുറകെ പോകാന്‍ തങ്ങളില്ലെന്ന് തീര്‍ത്ത് പറഞ്ഞ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നത് പ്രദേശിക താരങ്ങള്‍ക്കാണെന്നും പ്ലേ ഓഫിലേക്ക് മുന്നേറുകയാണ് ഈ സീസണിലെ ലക്ഷ്യമെന്നും അവര്‍ പറയുന്നു.

നോര്‍ത്ത് ഈസ്റ്റ് സഹപരിശീലകനും മുന്‍ ഐസോള്‍ എഫ്‌സി കോച്ചുമായ ഖാലിദ് ജമീലാണ് ഇക്കാര്യം പറഞ്ഞത്. വരുന്ന സീസണില്‍ പ്രാദേശിക താരങ്ങളെ ടീമില്‍ കൂടുതലായി ഉള്‍പ്പെടുത്താനാണ് ശ്രമിക്കുക, അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന എന്നത് പ്രധാനലക്ഷ്യമാണ്, ഈ പ്രദേശത്ത് ഒട്ടേറെ മികവുള്ള താരങ്ങളുണ്ടെന്നാണ് വിശ്വസിക്കുന്നത്’ ജമീല്‍ പറഞ്ഞു.

അതെസമയം നിലവില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഇടക്കാല പരിശീലകനാണ് ജമീല്‍ അഹമ്മദ്. ക്രൊയേഷ്യന്‍ പരിശീലകനായ റോബര്‍ട്ട് ജാര്‍നി ക്ലബ് വിട്ടതോടെയാണ് ജമീല്‍ ചുമതലയേറ്റത്. മുഖ്യപരിശീലകസ്ഥാനത്തേക്ക് കുറച്ച് വിദേശ പരിശീലകരുടെ പേരാണ് പരിഗണിക്കുന്നതെന്ന് ജമീല്‍ വ്യക്തമാക്കി.

ട്രാന്‍സ്ഫര്‍ ജാലകത്തിലും നോര്‍ത്ത് ഈസ്റ്റ് ഇതുവരെ കാര്യമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ല. 

You Might Also Like