അത്ഭുത താരത്തേയും റാഞ്ചി, ഇറങ്ങികളിച്ച് സിറ്റി ഗ്രൂപ്പ്
ഐലീഗ് ക്ലബ് ഇന്ത്യന്‍ ആരോസിന്റെ യുവ സൂപ്പര്‍ താരം വിക്രം പ്രതാഭ് സിംഗിനെ സ്വന്തമാക്കി സിറ്റി ഗ്രൂപ്പ് ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സി. നാല് ഇന്ത്യന്‍ ക്ലബുകള്‍ നോട്ടമിട്ട താരത്തെയാണ് പണമൊഴുക്കി മുംബൈ ടീമിലെത്തിച്ചത്.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ തന്നെ ഭാവി വാഗ്ധാനമായിവിലയിരുത്തുന്ന താരമാണ് പ്രതാഭ് സിംഗ്. ചണ്ഡീഗഡ് ഫുട്‌ബോള്‍ അക്കാദമി പ്രെഡക്റ്റയ ഈ യുവതാരം കഴിഞ്ഞ ഐലീഗില്‍ ഇന്ത്യന്‍ ആരോസിനായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ശാരീരികമായി ഏറെ കരുത്തുളള പതിനെട്ടുകാരന്‍ ആരോസിനായുളള അരങ്ങേറ്റ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് നാല് ഗോളും സ്വന്തമാക്കിയിരുന്നു. ഇതില്‍ ഈസ്റ്റ് ബംഗാളിനെതിരെ പ്രതാഭ് സിംഗ് നേടിയ ഗോള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
മുന്നേറ്റനിരയില്‍ ഏത് ഭാഗത്തും കളിയ്ക്കാന്‍ പ്രതിഭയുളള പ്രതാഭിന്റെ ഇഷ്ട സ്ഥാനം റൈറ്റ് വിംഗാണ്. ഡ്രിബ്‌ളിംഗിലൂടെ പ്രതിരോധ നിരയെ മറികടക്കാനുളള പ്രത്യേക കഴിവ് തന്നെയാണ് ഈ 18കാരന്.