ലാലിഗ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ മുംബൈ, സിറ്റി ഗ്രൂപ്പ് രണ്ടും കല്‍പിച്ച്

ഐഎസ്എല്‍ പുതിയ സീസണിനായി ഒരുങ്ങുന്ന മുംബൈ സിറ്റി എഫ്‌സി സ്പാനിഷ് താരത്തെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. മുന്‍ ലാസ്പാല്‍മാസ് മിഡ്ഫീല്‍ഡറും സ്പാനിഷ് താരവുമായ ഹെര്‍ണന്‍ സന്റാനയെയാണ് മുംബൈ സിറ്റി എഫ്‌സി സ്വന്തം തട്ടകത്തിലെത്തിക്കാന്‍ നീക്കം നടത്തുന്നത്.

സാന്റനയ്ക്ക് മുംബൈ സിറ്റിയില്‍ നിന്ന് ഓഫര്‍ ലഭിച്ചതായാണ് വിവിധ സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാലിഗയില്‍ മുപ്പത്തഞ്ചോളം മത്സരങ്ങളില്‍ കളിച്ച മുപ്പതുകാരന്‍ ഒരു ഗോളും നേടിയിട്ടുണ്ട്.

2011 മുതല്‍ എഴു വര്‍ഷകാലം ലാല്‍പാല്‍മാസിനായി കളിച്ച താരം സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ഗിജോണിനു വേണ്ടിയാണ് അവസാനമായി ബൂട്ട് അണിഞ്ഞത്.

ഇതിനോടകം തന്നെ മികച്ച ഒരുപിടി താരങ്ങളെ മുംബൈ സിറ്റി എഫ്‌സി സ്വന്തം നിരയിലെത്തിച്ചിട്ടുണ്ട്. ബൗമസ്, ഓഗ്‌ബെചെ, ആദം ലെ ഫോണ്‍ഡ്ര അടക്കം നിരവധി താരങ്ങളാണ് ഇതിനോടകം മുംബൈ സിറ്റിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മുംബൈ സിറ്റിയെ സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതോടെ ഏത് വിധേനയും ഐഎസ്എല്‍ കിരീടം സ്വന്തമാക്കാനാണ് മുംബൈ സിറ്റി എഫ്‌സിയുടെ നീക്കം.

You Might Also Like