മറ്റൊരു ഐഎസ്എല്‍ താരത്തെ കൂടി റാഞ്ചി, മുഹമ്മദന്‍ രണ്ടും കല്‍പിച്ച്

ഐലീഗ് രണ്ടാം ഡിവിഷനിലായിട്ടും തകര്‍പ്പന്‍ മുന്നൊരുക്കവുമായി കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മുഹമ്മദന്‍ സോപ്ട്ടിംഗ് ക്ലബ്. ഏറ്റവും അവസാനം പ്രതിരോധ താരം മുന്മുന്‍ തിമോത്തി ലുഗുനിനെയാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ മിനേര്‍വ പഞ്ചാബിനായി കളിച്ച മുന്മുന്‍ നിരവധി ഐഎസ്എള്‍ ക്ലബുകള്‍ക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. ഡല്‍ഹി ഡൈനാമോസില്‍ രണ്ട് സീസണോളം കളിച്ച മുന്മുന്‍ മുംബൈ സിറ്റി എഫ്‌സി പൂണെ എഫ്‌സി തുടങ്ങിയ ഐഎസ്എല്‍ ടീമുകളിലേയും പ്രധാന പ്രതിരോധ താരമായിരുന്നു.

ഐലീഗ് ക്ലബുകളായ സിക്കിം യുണൈറ്റഡിലും മുംബൈ എഫ്‌സിയിലുമെല്ലാം ബൂട്ടുകെട്ടിയിട്ടുളള താരം ഷിംല യങ്‌സിലൂടെയാണ് പ്രെഫഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെച്ചത്.

അതെസമയം ഒക്ടോബര്‍ എട്ടിനാണ് ഐലീഗ് സെക്കന്റ് ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. 35 അംഗ സ്‌ക്വാഡും മുഹമ്മദന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി താരം ഗനി നിഗം അഹമ്മദും സ്‌ക്വാഡില്‍ ഉണ്ട്. ടീം ഔദ്യോഗികമായി പരിശീലനവും ആരംഭിച്ചിട്ടുണ്ട്.

You Might Also Like