മലയാളി താരത്തെ റാഞ്ചാന്‍ ബംഗളൂരു എഫ്‌സി, വഴിത്തിരിവ്

Image 3
Football

മലയാളി യുവതാരം മുഹമ്മദ് ഇനായത്തിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ കരുത്തന്മാരായ ബംഗളൂരു എഫ്‌സി. ബംഗളൂരു എഫ്‌സിയുടെ മുന്‍ സെപ്റ്റ് താരം കൂടിയായ ഇനായത്തുമായുളള ചര്‍ച്ചക്കള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

നിലവില്‍ ഇന്ത്യന്‍ നേവിയ്ക്കായാണ് കോഴിക്കോട് മാവൂര്‍ സ്വദേശിയായ ഇനായത്ത് ബൂട്ടുകെട്ടുന്നത്. 2019ലെ കേരള പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ നേവി കിരീടം ചൂടിയപ്പോള്‍ ഇനായത്തും ടീമിലുണ്ടായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഇനായത്ത് കളിച്ചിട്ടുണ്ട്.

ഇന്ത്യയുടെ അണ്ടര്‍ 17-16 ടീമിന്റേയും ഭാഗമായിട്ടുളള ഇനായത്ത് ജര്‍മ്മനിയില്‍ ഇന്ത്യയ്ക്കായി ഗോളും സ്വന്തമാമാക്കിയിട്ടുണ്ട്. 2013 മുതല്‍ വിവിധ ടൂര്‍ണമെന്റുകളില്‍ കേരളത്തിനായി പ്രതിനിധീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ ടീമില്‍ നാല് വര്‍ഷത്തോളം കളിച്ച ഇനായത്ത് 2010ലെ സെപ്റ്റ് ഫെസ്റ്റില്‍ ഏറ്റവും മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദുബൈ സൂപ്പര്‍ കപ്പിലും സെപ്റ്റ് ടീമിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുളളള ഇനായത്ത് ഗോവ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും സെപ്റ്റ് ടീമിനായി നാല് തവണ കളിച്ചിട്ടുണ്ട്.

ഇനായത്ത് ബംഗളൂരു ടീമിലെത്തുകയാണെങ്കില്‍ താരത്തിന്റെ കരിയറിലെ തന്നെ സുപ്രധാനമായ നീക്കമായി മാറും ഇത്. മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെയാണ് ഈ നീക്കത്തെ നോക്കികാണുന്നത്.