മെസിയെ സ്വന്തമാക്കാൻ മൗറിഞ്ഞോ ശ്രമിച്ചിരുന്നു, അജ്ഞാതമായ ആ ട്രാൻഫർ ശ്രമത്തെക്കുറിച്ച് ഇറ്റാലിയൻ ജേർണലിസ്റ്റ്

Image 3
FeaturedFootball

ലയണൽ മെസിക്കായി നിരവധി വമ്പന്മാർ ഓഫറുകളുമായി ബാഴ്സയെ സമീപിച്ചിരുന്നു. എന്നാൽ അതിനൊന്നും വഴങ്ങാതെ മെസി ബാഴ്സയിൽ തന്നെ തുടർന്ന് ചരിത്രങ്ങൾ സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ശരിക്കും മെസി ബാഴ്‌സ വിടാൻ 2004ൽ ആലോചിച്ചിരുന്നുവെന്നാണ് പ്രശസ്ത ഇറ്റാലിയൻ ഫുട്ബോൾ മാധ്യമപ്രവർത്തകനായ ജിയാൻ ലൂക്ക ഡി മരിസിയോയുടെ വെളിപ്പെടുത്തൽ.

ഇതുവരെ ആരും വെളിപ്പെടുത്താത്ത ആ രഹസ്യ ട്രാൻഫർ ശ്രമത്തിനെക്കുറിച്ചാണ് ഡി മരിസിയോ വെളിപ്പെടുത്തിയിരിക്കുന്നത്. ചെൽസിയിൽ പരിശീലകനായിരുന്ന കാലത്ത് ജോസെ മൗറിഞ്ഞോയാണ് മെസിയെ വിളിച്ച് ചെൽസിയിലേക്ക് ചേക്കേറാനുള്ള ഓഫർ കുഞ്ഞു മെസ്സിക്ക് മുന്നിലേക്ക്‌ നീട്ടിയതെന്നാണ് മരിസിയോ വെളിപ്പെടുത്തിയത്. എന്നാൽ മെസി ബാഴ്സയിൽ തന്നെ തുടരുകയായിരുന്നു.

“എനിക്ക് തോന്നുന്നത് ഇതുവരെ അധികം അറിയപ്പെടാത്ത ഒരു ട്രാൻഫർ നീക്കമായിരുന്നു മെസി ചെൽസിയിലേക്കെന്നത്. എന്നാലത് നടന്നില്ല. 2004ൽ മെസി ചെൽസിയിലേക്കെന്നത് വളരെ അടുത്തെത്തിയ കാര്യമായിരുന്നു.കാരണം മെസിക്ക് മൗറിഞ്ഞോയുടെ കീഴിൽ കളിക്കാൻ താത്പര്യമുണ്ടായിരുന്നു.”

“അവർ തമ്മിൽ വളരെ നീണ്ട സംഭാഷണം വരെ നടന്നിരുന്നു. വീഡിയോകോൾ വരെ ഇരുവരും തമ്മിൽ നടന്നിരുന്നു.”ഡി മരിസിയോ വെളിപ്പെടുത്തി. അതായിരുന്നു മെസി ആദ്യമായി ക്ലബ്ബ് വിടാൻ തീരുമാനിച്ച നിമിഷമെന്നാണ് ഡി മരിസിയോയുടെ വെളിപ്പെടുത്തൽ. രണ്ടാമത്തെ നീക്കമാണ് മാസങ്ങൾക്ക് മുമ്പേ നടന്നതെന്നും ഡി മരിസിയോ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും മെസി വീണ്ടും ബാഴ്സയിൽ തന്നെ തുടരുകയാണ്.