മെസിയുടെ പിതാവ് ചർച്ചക്കെത്തി, നിര്‍ണ്ണായക വിവരം കൈമാറി

ലയണൽ മെസി ബാഴ്‌സ വിടുമോയെന്നറിയാൻ സാധിച്ചേക്കുന്ന നിർണായക ദിവസമാണിന്ന്. മെസിയുടെ ഏജന്റും അച്ഛനുമായ ജോർഹെ മെസിയും ക്ലബ്ബ് പ്രസിഡന്റ് ബർതോമ്യുവുമായുള്ള ചർച്ചകൾ പുരോഗമിച്ചികൊണ്ടിരിക്കുകയാണ്. എന്നാൽ മെസിയുടെ ബാഴ്സയിലെ ഭാവിയെക്കുറിച്ച് ചില സൂചനകൾ നൽകിയാണ് ബാഴ്‌സലോണയിൽ മെസിയുടെ അച്ഛൻ ചർച്ചക്ക് പ്രവേശിച്ചത്.

ചർച്ചക്കായി കാറിലെത്തിയ ശേഷം പുറത്തിറങ്ങിയ മെസിയുടെ പിതാവ് മാധ്യമ പ്രവർത്തകന്റെ ദ്രുതഗതിയിലുള്ള ചോദ്യങ്ങൾക്കു മറുപടി നൽകിയിരുന്നു. എന്നാൽ മെസിയുടെ നിലപാട് വെളിപ്പെടുത്താൻ ജോർഹെ മെസി വിസമ്മതിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ഏതാനും ചോദ്യങ്ങൾക്കു മാത്രമേ അദ്ദേഹത്തിൽ നിന്നും മറുപടി കിട്ടിയുള്ളൂ.

മെസിയുടെ ഇപ്പോഴത്തെ സാഹചര്യത്തെ ക്കുറിച്ചു ചോദിച്ചപ്പോൾ “ബുദ്ദിമുട്ടാണ്” എന്നാണ് മെസിയുടെ പിതാവ് പ്രതികരിച്ചത്. ബാഴ്സയിൽ തുടരുന്ന കാര്യത്തിലാണോ ബുദ്ദിമുട്ടെന്ന മറുചോദ്യത്തിനു അതേ എന്ന് തന്നെയായിരുന്നു ഉത്തരം. കൂടാതെ മാഞ്ചസ്റ്റർ സിറ്റിയുമായി വല്ല കരാറിലും എത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്കറിയില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതുവരെ ഒന്നും അതിനു നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ചർച്ചയോടെ മെസിയുടെ നിലപാടും ക്ലബ്ബിന്റെ തീരുമാനവും അറിയാനാവുമെന്നാണ് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. പിതാവിന്റെ ചർച്ചക്ക് തൊട്ടുമുൻപുള്ള പ്രതികരണത്തിൽ നിന്നും മെസി ബാഴ്‌സ വിടാനുള്ള ഉറച്ച തീരുമാനത്തിലാണുള്ളതെന്നാണ് കണക്കാക്കാനാവുന്നത്.എന്തായാലും ഈ ചർച്ച ബാഴ്‌സ ആരാധകർക്ക് സന്തോഷമാണോ സങ്കടമാണോ നൽകുകയെന്ന് കാത്തിരിക്കേണ്ടി കാണേണ്ടിവരും.

 

You Might Also Like