ഹിഗ്വയ്‌നുമായി അസാധാരണ ബന്ധം, വഴക്കിന് പിന്നിലെ കാരണം പറഞ്ഞ് മൗറിസിയോ സാറി

Image 3
FeaturedFootball

ഏറെക്കാലം ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ അര്‍ജന്റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വയിനുമായി അസാധാരണമായ ബന്ധമാണ് താന്‍ പുലര്‍ത്തുന്നതെന്നു ജുവെന്റസ് പരിശീലകന്‍ മൗറിസിയോ സാറി. പലപ്പോഴും താന്‍ ഹിഗ്വയിനുമായി അടികൂടാറുണ്ടെന്നു സാറി വെളുപ്പെടുത്തി. ചെല്‍സി, നാപോളി എന്നീ ക്ലബുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ യുവന്റസിലും ഇരുവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

“ഞാനെപ്പോഴും കളിക്കാരുമായി വഴക്കിലാണെന്നുള്ള അഭ്യൂഹങ്ങൾ വായിച്ചറിയാറുണ്ട്.. സത്യവാസ്ഥയെന്തെന്നാൽ ഞാൻ ശരിക്കും വഴക്കിടാറുള്ളത് ഹിഗ്വയിനുമായാണ്. അവനുമായി അത്യപൂർവമായ ബന്ധമാണ് ഞാൻ നിലനിർത്തുന്നത് ‘ മൗറിസിയോ സാറി പറയുന്നു.

ഒരിക്കല്‍ താനവനെ ലാളിക്കുന്നുവെങ്കില്‍ അടുത്തനിമിഷം തങ്ങള്‍ വഴക്കിലേക്ക് പോകാറുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ മൗറിസിയോ സാറി വെളിപ്പെടുത്തി. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നറിയില്ലെന്നും അവന്റെ കളിമികവിനെ പുറത്തുകൊണ്ടു വരാന്‍ താന്‍ പരുക്കനായി അഭിനയിക്കാറുണ്ടെന്നും സാറി അഭിപ്രായപ്പെട്ടു.

മാനസികമായി ഹിഗ്വയിന്‍ ഇപ്പോഴും കരുത്തനാണെന്നും എന്നാല്‍ ശാരീരികമായി അദ്ദേഹത്തിന് എത്രത്തോളം സാധിക്കുമെന്ന് തനിക്ക് അറിയില്ലെന്ന് സാറി പറയുന്നു.

നാപോളിയിലായിരിക്കുമ്പോള്‍ സാറിക്കു കീഴില്‍ 35 കളിയില്‍ 36 ഗോളുകള്‍ നേടി ഇറ്റാലിയന്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹിഗ്വയിന്‍ കഴിഞ്ഞ കുറച്ചു സീസണുകളായി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈയൊരു കാരണത്താലാണ് സാറിയുടെ കീഴില്‍ ഹിഗ്വയിനു അവസരങ്ങള്‍ കുറഞ്ഞത്.