നന്മയുളള ലോകമേ, റാഷ്‌ഫോര്‍ഡിനെ തേടി അപൂര്‍വ്വ അംഗീകാരം

കളിക്കളത്തിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ട്മാത്രമല്ല കളത്തിനു പുറത്തും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇംഗ്ലീഷ് താരമാണ് മാര്‍ക്കസ് റാഷ്ഫോര്‍ഡ്. കൊറോണ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാന്‍സര്‍ക്കാറിനെ കൊണ്ട് നിയമനിര്‍മാണം നടത്താന്‍ പ്രേരിപ്പിക്കുന്നതില്‍ റാഷ്ഫോര്‍ഡിന്റെ കൈകളുണ്ടായിരുന്നു.

സര്‍ക്കാറിലേക്ക് തന്റെകുട്ടിക്കാലത്ത് താനനുഭവിച്ച വിശപ്പിനെക്കുറിച്ചും ഫുഡ്ബാങ്കുകളെ ആശ്രയിച്ചതും കുറിച്ചുമെല്ലാം പങ്കുവെച്ച് വികാരാധീനനായി റാഷ്‌ഫോര്‍ഡ് എഴുതിയ കത്ത് അടുത്തിടെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഫെയര്‍ഷെയര്‍ എന്ന ചാരിറ്റി സ്ഥാപനത്തോടൊപ്പം റാഷ്ഫോര്‍ഡ് നടത്തിയ ദാനധര്‍മ പ്രവര്‍ത്തനങ്ങള്‍ക്ക്വലിയ ജനപിന്തുണയാണ് ലഭിച്ചത്. 20 മില്യണ്‍ യൂറോ വരെ സമാഹരിച്ച് കുട്ടികളിലെ ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ റാഷ്ഫോര്‍ഡിന് സാധിച്ചു.

ഇത്തരം സാമൂഹ്യസേവനങ്ങള്‍ക്കുള്ള റാഷ്ഫോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി ഓണറ്ററി ഡോക്ടറേറ്റ് നല്‍കിആദരിക്കാന്‍ തീരുമാനിച്ചിരിക്കിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍. ഇതോടെ ഈബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് മര്‍ക്കസ്റാഷ്ഫോര്‍ഡ്. മുന്‍പ് ഈ ബഹുമതി നല്‍കി ആദരിച്ച യുണൈറ്റഡ്ഇതിഹാസങ്ങളായസര്‍ ബോബി ചാള്‍ട്ടണും സര്‍ അലക്‌സ് ഫെര്‍ഗുസനും ഒപ്പമെത്തി നില്‍ക്കുകയാണ് ഈ ഇരുപത്തിരണ്ടുകാരന്‍.

‘ഇതെനിക്കും കുടുംബത്തിനും ഏറെ അഭിമാനമേകുന്ന ദിനമാണ്. ഏതൊക്കെ മഹത് വ്യക്തിത്വങ്ങള്‍ക്കാണ് ഈ ബഹുമതി കിട്ടിയതെന്നാലോചിക്കുമ്പോള്‍ ഞാന്‍ വിനീതനാവുന്നു. കുട്ടികളിലെ ദരിദ്രനിര്‍മ്മാര്‍ജ്ജനത്തിന് ഞങ്ങള്‍ക്കിനിയും മുന്‍പോട്ടു പോകാനുണ്ട്. ഞങ്ങള്‍ശരിയായ ദിശയിലാണുസഞ്ചരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചെസ്റ്ററിനു നന്ദി.’ പുരസ്‌കാരം ലഭിച്ചതറിഞ്ഞു മാര്‍ക്കസ് റാഷ്ഫോര്‍ഡ് അഭിപ്രായപ്പെട്ടു.

You Might Also Like